HOME
DETAILS
MAL
മുഖ്യമന്ത്രിയാവാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന് ശിവപാല്‍ യാദവ്
backup
October 28 2016 | 06:10 AM
ഗാസിയാബാദ്: ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയാവാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന് സമാജ് വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവ്. സഹോദരനായ മുലായത്തിന്റെ ആജ്ഞാനുവര്‍ത്തിയാകാന്‍ മാത്രമാണ് തന്റെ ആഗ്രഹമെന്നും ശിവപാല്‍ പറഞ്ഞു.
മുഖ്യമന്ത്രിയാകണമായിരുന്നെങ്കില്‍ 2003ല്‍ തന്നെ അതിനു കഴിയുമായിരുന്നു. എന്നാല്‍, അന്ന് മുലായത്തെ പിന്താങ്ങുകയാണ് താന്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശില്‍ യാദവപോര് കനക്കുന്നതിനിടയിലാണ് ശിവപാല്‍ യാദവിന്റെ ഇത്തരമൊരു തുറന്നു പറച്ചില്. അഖിലേഷ് യാദവ് മന്ത്രിസഭയില്‍ നിന്നും അധികാര വടംവലിയെ തുടര്‍ന്ന് നാലോളം മന്ത്രിമാരെ പുറത്താക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."