ജഡ്ജിമാരുടെ നിയമനം വൈകല്‍: കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം
ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി. കേന്ദ്ര സര്‍ക്കാരിന്റേത് നിരുത്തരവാദപരമായ സമീപനമാണ്. ജഡ്ജിമാരുടെ ഒഴിവ് നികത്തിയില്ലെങ്കില്‍ കോടതികള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് സുപ്രിംകോടതി ചൂണ്ടിക്കാണിച്ചു.
പകുതിയിലധികം ഹൈക്കോടതികളും വേണ്ടത്ര ജഡ്ജിമാരില്ല. ഇങ്ങനെ പോയാല്‍ പ്രധാനമന്ത്രിയുടെ സെക്രട്ടറിയെ വിളിച്ചുവരുത്തേണ്ടി വരുമെന്നും സുപ്രിംകോടതി മുന്നറിയിപ്പ് നല്‍കി. എജി മുകുള്‍ റോത്തഗിയെ ആണ് സുപ്രിംകോടതി ഇക്കാര്യം അറിയിച്ചത്.
ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരും കൊളീജിയവും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹരജി വീണ്ടും കോടതിയുടെ പരിഗണനയിലെത്തുന്നത്. കൊളീജിയം അംഗീകരിച്ച നിയമനങ്ങള്‍ പോലും തടഞ്ഞ് വെച്ചിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ, അവസാനമായി ഹരജിയില്‍ വാദം കേട്ടപ്പോള്‍ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."