എം.ഡി (ഹോമിയോ) കോഴ്‌സ് പ്രവേശന ഇന്റര്‍വ്യൂ
എം.ഡി (ഹോമിയോ) കോഴ്‌സിന്റെ മെറ്റീരിയ മെഡിക്ക, ഹോമിയോപ്പതിക് ഫിലോസഫി, കേസ് ടേക്കിങ് ആന്‍ഡ് റെപ്പര്‍ട്ടറി വിഷയങ്ങളില്‍ ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളജ് തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ അനുവദിച്ചിട്ടുള്ള 34 സീറ്റുകളിലേക്ക് പ്രവേശന അഭിമുഖം നടത്തുന്നു.
ഒക്ടോബര്‍ 31 രാവിലെ 10ന് തിരുവനന്തപുരം ഐരാണിമുട്ടം ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളജിലാണ് അഭിമുഖം. പ്രവേശന പരീക്ഷാ കമ്മിഷണറുടെ റാങ്ക് ലിസ്റ്റിലെ 60 വരെയുള്ള ഓള്‍ ഇന്ത്യാ ജനറല്‍ മെറിറ്റ്, റാങ്ക് 60 വരെയുള്ള കേരള ജനറല്‍ മെറിറ്റ്, റാങ്ക് 154 വരെയുള്ള എസ്.സി വിഭാഗം, റാങ്ക് 468 വരെയുള്ള എസ്.ടി വിഭാഗം, എസ്.ഇ.ബി.സി ഈഴവ, റാങ്ക് 292 വരെയുള്ള പി.ഡി വിഭാഗം എന്നിവയില്‍ ഉള്‍പ്പെട്ടവര്‍ ഹാജരാകണം.
സര്‍ക്കാര്‍ എയ്ഡഡ് കോളജ്, റൂറല്‍ സര്‍വിസ് ക്വാട്ട എന്നിവകളിലേയ്ക്കുള്ള അഭിമുഖവും അന്നേ ദിവസം നടത്തും. കൃത്യസമയത്ത് അഭിമുഖത്തിന് ഹാജരാകാത്തവരുടെ അവസരം നഷ്ടപ്പെടും. പ്രോസ്‌പെക്ടസില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള രേഖകളുടെ അസല്‍ അഭിമുഖ സമയത്ത് ഹാജരാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."