ആദിവാസി കോളനികളിലെ ആരോഗ്യ സംരക്ഷണത്തിന് പദ്ധതി
കണ്ണൂര്‍: ജില്ലയിലെ ആദിവാസി കോളനികളിലെയും തീരദേശ പ്രദേശങ്ങളിലെയും ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിന് സമഗ്ര പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് രംഗത്തിറങ്ങുന്നു.
ജില്ലാ മെഡിക്കല്‍ ഓഫിസ്, നാഷനല്‍ ഹെല്‍ത്ത് മിഷന്‍, ഐ.ടി.ഡി.പി, ഫിഷറീസ് എന്നീ വകുപ്പുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. പ്രത്യേകം സജ്ജീകരിച്ച മൊബൈല്‍ ഡിസ്‌പെന്‍സറികള്‍ ഓരോ മാസവും ഇവിടങ്ങളിലെത്തി ആവശ്യമായ പരിശോധനകളും മരുന്നുകളും ലഭ്യമാക്കും. ഇതിനായി പി.കെ ശ്രീമതി എം.പി അനുവദിച്ച മൂന്നു വാഹനങ്ങള്‍ വിവിധ മേഖലകളില്‍ ഉപയോഗപ്പെടുത്തും. വിദഗ്ധ പരിശോധനകളും ലബേറട്ടറി സേവനങ്ങളും ആവശ്യമുള്ള ഗര്‍ഭിണികളടക്കമുള്ളവരെ സൗകര്യപ്രദമായ വാഹനങ്ങളില്‍ ആശുപത്രികളിലെത്തിച്ച് ഇവ ലഭ്യമാക്കും. ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് പോഷകാഹാരലഭ്യത ഉറപ്പുവരുത്തുന്നതിന് ഗര്‍ഭിണികള്‍ക്ക് ആവശ്യമായ പോഷകാഹാരങ്ങളും മരുന്നുകളുമടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്യും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ.പി ജയബാലന്‍, ടി.ടി റംല, കെ ശോഭ, പി.കെ ശ്രീമതി എം.പിയുടെ പ്രതിനിധി കെ.പി വേണുഗോപാലന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.പി മനോജ്, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ കെ അജിത, ജാക്വിലിന്‍ ഷൈനി ഫെര്‍ണാണ്ടസ്, രാജന്‍ വി.കെ, ആഗ്നല്‍ ജോസഫ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."