HOME
DETAILS
MAL
സപ്ലൈകോ നെല്ല് സംഭരണം കയറ്റിറക്ക് കൂലി ഏകീകരിച്ചു
backup
October 29 2016 | 03:10 AM
പാലക്കാട്: ജില്ലയില്‍ സപ്ലേകോയുടെ കീഴില്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ടുള്ള വ്യത്യസ്ഥ ചുമട്ട് കൂലി നിരക്കുകള്‍ ഏകീകരിച്ചതായി ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു.
ഇത് പ്രകാരം ജില്ലയില്‍ നെല്ലിന്റെ കയറ്റിറക്ക് കൂലി ചാക്ക് 50 കിലോയുടെ ചാക്ക് ഒന്നിന് 16 രൂപയായി നിശ്ചയിച്ചു. 10 രൂപ കര്‍ഷകനും ആറ് രൂപ സപ്ലൈകോയും നല്‍കും. 16 രൂപയിലും താഴെ കയറ്റിറക്ക് കൂലിയുള്ളിടങ്ങളില്‍ നിലവിലുള്ള തുക തുടരണം.
ഈ സ്ഥലങ്ങളില്‍ കൂലി നിരക്ക് വര്‍ധനവ് അനുവദനീയമല്ല. ഒരു ചാക്കിന്റെ പരമാവധി ഭാരം 55 കിലോഗ്രാമാണ്.
ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കര്‍ഷക സംഘടനകളുടെയും ട്രേഡ് യൂനിയന്‍ നേതാക്കളുടെയും സപ്ലൈകോ, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."