HOME
DETAILS
MAL
ജൈവ പച്ചക്കറി കാര്‍ഷിക ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു
backup
October 30 2016 | 04:10 AM
കൊച്ചി: റിലയന്‍സ് ഫൗണ്ടേഷനും കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെയും സംയുക്താഭിമുഖ!്യത്തില് ജൈവ പച്ചക്കറി കൃഷിയും രോഗകീട നിയന്ത്രണവും എന്ന വിഷയത്തില്‍ കാര്‍ഷിക ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കുമ്പളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജിത്ത് പാറക്കാടന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കുമ്പളം സി.ഡി.എസ് ചെയര്‍പെഴ്സണ്‍ ജെസി ആന്റണി അധ!്യക്ഷത വഹിച്ചു. മുന്‍ കൃഷി ജോയിന്റ് ഡയറക്റ്റ്ര് ഷീല ചെറിയാന് ക്ലാസിന് നേതൃത്വം നല്കി.
കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി ജോര്‍ജ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ മിനി പ്രകാശന്, കുമ്പളം കൃഷി ഓഫീസര്‍ ലെന്‍സി, ഷീല സുനില്‍, ഷീജ പ്രസാദ്, ശാലി തങ്കപ്പന്, സുചിത്ര എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."