മുക്കാല്‍ കോടി രൂപയുടെ കുടിശിക നോട്ടിസ്
കൊടുങ്ങല്ലൂര്‍: മൂന്ന് ലക്ഷം രൂപയുടെ കുടിശ്ശിക വരുത്തിയ കച്ചവടക്കാരന് വില്‍പന നികുതി വകുപ്പില്‍ നിന്നും മുക്കാല്‍ കോടി രൂപയുടെ കുടിശ്ശിക നോട്ടിസ്. കോട്ടപ്പുറം ചന്തയിലെ എം.എസ് സ്റ്റോഴ്‌സ് സ്‌റ്റേഷനറി കടയുടമ എം.എസ് അഷറഫിനാണ് വന്‍തുക പിഴയടക്കണമെന്നാവശ്യപ്പെട്ട് നോട്ടിസ് ലഭിച്ചിട്ടുള്ളത്. സംസ്ഥാന ധനകാര്യ വകുപ്പിന്റെ നികുതി കുടിശ്ശിക നിവാരണ പദ്ധതിയായ ആംനസ്റ്റി പദ്ധതി പ്രകാരം മൂന്ന് ലക്ഷം രൂപ മാത്രമാണ് ഇയാള്‍ നികുതി അടക്കുവാനുണ്ടായിരുന്നതെന്നാണ് അഷറഫ് പറയുന്നത്. അനുമാന നികുതി അടച്ച് വരുന്ന ഇദ്ദേഹത്തിന് സമയത്തിന് റിട്ടേണ്‍ സമര്‍പിക്കുന്നതിലും, ബില്ലുകള്‍ ഓണ്‍ലൈനില്‍ ചേര്‍ക്കുന്നതിലും പറ്റിയ പിഴവുകളാണ് വന്‍തുക കുടിശ്ശിക വരുത്തുന്നതിന് കാരണമായതെന്നാണ് സൂചന. വില്‍പന നികുതി വകുപ്പില്‍ നിന്നും ലഭിച്ച ഇതിനെതിരെ പരാതി നല്‍കണമെങ്കില്‍ തന്നെ ലക്ഷങ്ങള്‍ കെട്ടിവെക്കേണ്ടി വരുമെന്ന നിലയിലാണ്. 2011 മുതല്‍ 2016 വരെയുള്ള കണക്കുകളിലാണ് ഈ വന്‍ തുക പിഴയെടുക്കുവാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അഷറഫ് ധനകാര്യ മന്ത്രിക്കും, മര്‍ചന്റ്‌സ് അസോസിയേഷനും പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."