മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ മാര്‍ച്ചും ധര്‍ണയും ഇന്ന്
കൊച്ചി: രാജ്യത്തിന്റെ മത്സ്യ മേഖലയെ കുത്തകകള്‍ക്ക് അടിയറവെയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെയും തൊഴിലാളികളുടെ അവകാശങ്ങളും തൊഴില്‍ സ്ഥിരതയും ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ എ.ഐ.ടി.യു.സി ഇന്ന് മാര്‍ച്ചും ധര്‍ണയും നടത്തും.
ബി.എസ്.എന്‍.എല്‍ ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ച് രാവിലെ 10 ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജു ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി ജില്ലാസെക്രട്ടറി കെ.എന്‍ ഗോപി, കുമ്പളം രാജപ്പന്‍, എം.പി രാധാകൃഷ്ണന്‍, ടി രഘുവരന്‍, പി.ഒ ആന്റണി എന്നിവര്‍ പ്രസംഗിക്കും.
ചെറുമീനുകളെ പിടിക്കുന്നത് പൂര്‍ണമായും തടയുക, പൈലാജിക് വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം ഉപേക്ഷിക്കുക, കടലും കായലും മലിനീകരണം തടയുക, സി.ആര്‍.ഇസഡ് നിയമത്തില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ ഒഴിവാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് മാര്‍ച്ച് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."