ജില്ലാ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പ്: തൃപ്പൂണിത്തുറ അഗസ്ത്യ ഭാരത കളരി ജേതാക്കള്‍
മട്ടാഞ്ചേരി: എറണാകുളം ജില്ലാ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ തൃപ്പൂണിത്തുറ അഗസ്ത്യ ഭാരതകളരി ടീം ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കി.
പനയപ്പിള്ളി ശ്രീ അഗസ്ത്യ കളരി രണ്ടാം സ്ഥാനവും തോപ്പുംപടി നവഭാരത കളരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫോര്‍ട്ടുകൊച്ചി പള്ളത്ത് രാമന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നടന്ന മത്സരങ്ങള്‍ കെ.ജെ മാക്‌സി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തനത് ആയോധന കലയായ കളരി പയറ്റിനെ പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കളരി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മാത്യു പോള്‍ അധ്യക്ഷത വഹിച്ചു. പഴയ കാല കളരി ഗുരുക്കന്‍മാരായ മനോഹരന്‍ ആശാന്‍, ജലീല്‍ ഗുരുക്കള്‍ എന്നിവരെ മുന്‍ എം.എല്‍.എ. ദിനേശ് മണി പൊന്നാടയണിയിച്ച് ആദരിച്ചു. കെ.എം റിയാദ്, കളരി ഗുരുക്കന്‍മാരായ കാളിദാസന്‍, ശിവന്‍, അശ്വിനികുമാര്‍, നാരായണന്‍, പ്രതാപന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."