HOME
DETAILS

തുളസീദാസന്‍പിള്ള വധക്കേസ്: വിധി ഇന്ന്

  
Web Desk
October 30 2016 | 21:10 PM

%e0%b4%a4%e0%b5%81%e0%b4%b3%e0%b4%b8%e0%b5%80%e0%b4%a6%e0%b4%be%e0%b4%b8%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b5%87


കോട്ടയം: ബിസിനസുകാരന്‍ തുളസീദാസന്‍പിള്ളയെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തി കോടിക്കണക്കിനു രൂപയുടെ സ്വത്തുവകകള്‍ ഭാര്യ കൈവശപ്പെടുത്തിയ കേസില്‍ വിധി ഇന്ന് പറയും.കോട്ടയം അഡീഷണല്‍ ജില്ലാ ജഡ്ജി പി രാഗിണിയാണു വിധി പറയുക. ചങ്ങനാശേരി തൃക്കൊടിത്താനം ചാഞ്ഞോടി ഭാഗത്ത് ലീലാഭവന്‍ വീട്ടില്‍ ലീലാമണിയാണ് ഭര്‍ത്താവ് തുളസീദാസന്‍ പിള്ളയെ കൊലപ്പെടുത്താന്‍ ചങ്ങനാശേരി സ്വദേശി മൊബൈല്‍ ഷാജിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘത്തെ സമീപിച്ച് പണം വാഗ്ദാനം ചെയ്തത്.
തുളസീദാസന്‍പിള്ളയെ കൊലപ്പെടുത്താന്‍ പലതവണ ശ്രമിച്ച് പരാജയപ്പെട്ട ക്വട്ടേഷന്‍ സംഘം 2006 ഫെബ്രുവരി നാലിനു രാത്രി 8.30നു ചങ്ങനാശേരി-മല്ലപ്പള്ളി റോഡിലൂടെ വീട്ടിലേക്ക് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന തുളസീദാന്‍ പിള്ളയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചങ്ങനാശേരി എസ്.ഐ ആയിരുന്ന കെ ഉല്ലാസ് അപകടമരണമായി രജിസ്റ്റര്‍ ചെയ്ത കേസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന പി.ബിജോയ് നടത്തിയ സമഗ്ര അന്വേഷണത്തിന്റെ ഫലമായാണു മൃഗീയമായ കൊലപാതകത്തിന്റെ ചുരുള്‍ നിവരുന്നത്.
കൃത്യത്തില്‍ പങ്കാളികളായിരുന്ന കറുകച്ചാല്‍, നെടുംകുന്നം ചഴനയില്‍ വീട്ടില്‍ ബൈജുവിനേയും ചങ്ങനാശേരി മാടപ്പള്ളി പുതുപ്പറമ്പില്‍ അംജാസിനെയും മാപ്പുസാക്ഷികളാക്കി. കേസില്‍ മരണപ്പെട്ട തുളസീദാസന്‍പിള്ളയുടെ ഭാര്യ ഉള്‍പ്പെടെ എട്ടുപ്രതികളാണ് ഉള്ളത്. കോട്ടയം ജില്ലയില്‍ നിലവിലുള്ളതില്‍ ഏറ്റവും പഴക്കം ചെന്ന കേസാണു തുളസീദാസന്‍പിള്ള വധക്കേസ്. ഫാത്തിമാപുരം കുന്നക്കാട് ഭാഗത്ത് ളാക്കുളത്ത് വീട്ടില്‍ മൊബൈല്‍ ഷാജി എന്ന ഷാജുദ്ദീന്‍, ഇടുക്കി പീരുമേട് സ്വദേശി പുത്തന്‍ വീട്ടില്‍ ഷെമീര്‍, ഇടുക്കി പീരുമേട് കരടിക്കുഴി ഭാഗത്ത് ആന്താംപറമ്പില്‍ വീട്ടില്‍ നാസര്‍, ചങ്ങനാശേരി സ്വദേശി തെക്കനാല്‍ നിരപ്പേല്‍ വീട്ടില്‍ പ്രസാദ്, ഫാത്തിമാപുരം കുന്നക്കാട് ഭാഗത്ത് ളാക്കുളത്ത് വീട്ടില്‍ നജീബ്,നാലുകോടി സ്വദേശി അമ്പിത്താഴേ വീട്ടില്‍ സത്യ.പി, ചങ്ങനാശേരി പുതുപ്പറമ്പില്‍ വീട്ടില്‍ സിനോജ്, തൃക്കൊടിത്താനം ചാഞ്ഞോടിഭാഗത്ത് ലീലാഭവന്‍ വീട്ടില്‍ ലീലാമണി എന്നിവരാണ് കേസിലെ പ്രതികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  7 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  7 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  7 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  7 days ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  7 days ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  7 days ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  7 days ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  7 days ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  7 days ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  7 days ago