തുളസീദാസന്‍പിള്ള വധക്കേസ്: വിധി ഇന്ന്
കോട്ടയം: ബിസിനസുകാരന്‍ തുളസീദാസന്‍പിള്ളയെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തി കോടിക്കണക്കിനു രൂപയുടെ സ്വത്തുവകകള്‍ ഭാര്യ കൈവശപ്പെടുത്തിയ കേസില്‍ വിധി ഇന്ന് പറയും.കോട്ടയം അഡീഷണല്‍ ജില്ലാ ജഡ്ജി പി രാഗിണിയാണു വിധി പറയുക. ചങ്ങനാശേരി തൃക്കൊടിത്താനം ചാഞ്ഞോടി ഭാഗത്ത് ലീലാഭവന്‍ വീട്ടില്‍ ലീലാമണിയാണ് ഭര്‍ത്താവ് തുളസീദാസന്‍ പിള്ളയെ കൊലപ്പെടുത്താന്‍ ചങ്ങനാശേരി സ്വദേശി മൊബൈല്‍ ഷാജിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘത്തെ സമീപിച്ച് പണം വാഗ്ദാനം ചെയ്തത്.
തുളസീദാസന്‍പിള്ളയെ കൊലപ്പെടുത്താന്‍ പലതവണ ശ്രമിച്ച് പരാജയപ്പെട്ട ക്വട്ടേഷന്‍ സംഘം 2006 ഫെബ്രുവരി നാലിനു രാത്രി 8.30നു ചങ്ങനാശേരി-മല്ലപ്പള്ളി റോഡിലൂടെ വീട്ടിലേക്ക് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന തുളസീദാന്‍ പിള്ളയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചങ്ങനാശേരി എസ്.ഐ ആയിരുന്ന കെ ഉല്ലാസ് അപകടമരണമായി രജിസ്റ്റര്‍ ചെയ്ത കേസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന പി.ബിജോയ് നടത്തിയ സമഗ്ര അന്വേഷണത്തിന്റെ ഫലമായാണു മൃഗീയമായ കൊലപാതകത്തിന്റെ ചുരുള്‍ നിവരുന്നത്.
കൃത്യത്തില്‍ പങ്കാളികളായിരുന്ന കറുകച്ചാല്‍, നെടുംകുന്നം ചഴനയില്‍ വീട്ടില്‍ ബൈജുവിനേയും ചങ്ങനാശേരി മാടപ്പള്ളി പുതുപ്പറമ്പില്‍ അംജാസിനെയും മാപ്പുസാക്ഷികളാക്കി. കേസില്‍ മരണപ്പെട്ട തുളസീദാസന്‍പിള്ളയുടെ ഭാര്യ ഉള്‍പ്പെടെ എട്ടുപ്രതികളാണ് ഉള്ളത്. കോട്ടയം ജില്ലയില്‍ നിലവിലുള്ളതില്‍ ഏറ്റവും പഴക്കം ചെന്ന കേസാണു തുളസീദാസന്‍പിള്ള വധക്കേസ്. ഫാത്തിമാപുരം കുന്നക്കാട് ഭാഗത്ത് ളാക്കുളത്ത് വീട്ടില്‍ മൊബൈല്‍ ഷാജി എന്ന ഷാജുദ്ദീന്‍, ഇടുക്കി പീരുമേട് സ്വദേശി പുത്തന്‍ വീട്ടില്‍ ഷെമീര്‍, ഇടുക്കി പീരുമേട് കരടിക്കുഴി ഭാഗത്ത് ആന്താംപറമ്പില്‍ വീട്ടില്‍ നാസര്‍, ചങ്ങനാശേരി സ്വദേശി തെക്കനാല്‍ നിരപ്പേല്‍ വീട്ടില്‍ പ്രസാദ്, ഫാത്തിമാപുരം കുന്നക്കാട് ഭാഗത്ത് ളാക്കുളത്ത് വീട്ടില്‍ നജീബ്,നാലുകോടി സ്വദേശി അമ്പിത്താഴേ വീട്ടില്‍ സത്യ.പി, ചങ്ങനാശേരി പുതുപ്പറമ്പില്‍ വീട്ടില്‍ സിനോജ്, തൃക്കൊടിത്താനം ചാഞ്ഞോടിഭാഗത്ത് ലീലാഭവന്‍ വീട്ടില്‍ ലീലാമണി എന്നിവരാണ് കേസിലെ പ്രതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."