HOME
DETAILS

ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവ് കര്‍ഷകര്‍ ദുരിതത്തില്‍

  
backup
October 30 2016 | 21:10 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%b8%e0%b5%8d


കോട്ടയം: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ താറാവ് കര്‍ഷകര്‍ ദുരിതത്തിലായി. ആയിരത്തിലധികം കര്‍ഷകരുടെ പ്രതീക്ഷകളാണ് ഇതോടെ അസ്തമിച്ചത്. ഭോപ്പാല്‍ ലാബില്‍ നിന്നുള്ള റിസള്‍ട്ട് കാത്തിരുന്ന കര്‍ഷകര്‍ക്കു ലഭിച്ചത് വന്‍ നിരാശയായിരുന്നു.
ക്രിസ്മസിന് മുന്‍പേ ഇത്തരത്തില്‍ ജില്ലയില്‍ രോഗം പിടിപെട്ടത് കര്‍ഷകര്‍ക്കു വന്‍ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ക്രിസ്മസിനു ഇറച്ചി വില്‍പ്പനയ്ക്കു പാകമാക്കിക്കൊണ്ട് വന്ന താറാവുകളാണ് ചത്തതില്‍ ഏറെയും. മാത്രമല്ല, രോഗം സ്ഥിരീകരിച്ചതോടെ ഇനി താറാവ് ഇറച്ചിയുടെ പ്രയംകുറയും. ഇത് വിപണിയിലും കര്‍ഷകര്‍ക്കും തിരിച്ചടിയായിട്ടുണ്ട്.
ഇത്തരത്തില്‍ ഇനിയൊരു നഷ്ടം സഹിക്കാന്‍ കഴിയാത്ത അവസ്ഥയിലാണു കര്‍ഷകര്‍. പ്രതീക്ഷയോടെ ഇത്തവണ താറാവ് കൃഷിയില്‍ ഏര്‍പ്പെട്ടവര്‍ രോഗം സ്ഥിരീകരിച്ചതോടെ കടക്കെണിയിലേക്ക് നീങ്ങുന്ന സ്ഥിതിയാണു ജില്ലയില്‍. വായ്പയെടുത്ത് താറാവിനെ വളര്‍ത്താന്‍ ഇറങ്ങിയവര്‍ കടങ്ങള്‍ എങ്ങനെ വീട്ടുമെന്നറിയാതെ നില്‍ക്കുകയാണ്. പക്ഷിപ്പനി ബാധിച്ചതോടെ വിപണിയില്‍ മുട്ടയുടെ വിപണനവും കുറഞ്ഞു. പലരും മുട്ട വാങ്ങാത്ത അവസ്ഥയാണ് ഇപ്പോള്‍.
രോഗം ജില്ലയില്‍ സ്ഥിരീകരിച്ചതിനാല്‍ രോഗം ബാധിക്കാത്ത താറാവുകളെയും കൊല്ലേണ്ട സ്ഥിതിയിലാണു കര്‍ഷകര്‍. അയ്മനം, ആര്‍പ്പൂക്കര തുടങ്ങിയ പ്രദേശങ്ങളിലാണു നിലവില്‍ താറാവുകള്‍ രോഗം മൂംല കൂട്ടത്തോടെ ചത്ത്. പക്ഷിപ്പനി അങ്ങിങ്ങ് സ്ഥിരീകരിച്ചതോടെ നെല്‍ഗ്രാമങ്ങളില്‍ ആശങ്ക പരന്നു.
തീറ്റ തിന്നാതെ തൂങ്ങി നില്‍ക്കുക, എഴുന്നേല്‍ക്കാന്‍ പറ്റാതെ കുഴയുക, കഴുത്തുനേരെ നില്‍ക്കാന്‍ ബുദ്ധിമുട്ടുക എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗനിയന്ത്രണം, ചികിത്സ എന്നിവ സ ംബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശങ്ങളൊന്നും നല്‍കാത്തതും കര്‍ഷകരെ വലയ്ക്കുന്നു.എന്നാല്‍ ഇന്നു കലക്ടറേറ്റില്‍ ചേരുന്നയോഗത്തില്‍ അടിയന്തിര തീരുമാനം കൈക്കൊള്ളുമെന്നാണ് അധികൃതര്‍ പറയുന്നത്.
രണ്ടു വര്‍ഷം മുന്‍പ് ഇതേ പ്രദേശങ്ങളില്‍ രണ്ടു ലക്ഷം താറാവുകളാണു രോഗം ബാധിച്ചു ചത്തൊടുങ്ങിയത്. ഇറച്ചിത്താറാവിനു 300 രൂപയും മുട്ടയ്ക്ക് എട്ടു രൂപയും വില ലഭിച്ചുവരുന്ന സാഹചര്യത്തിലാണു കഴിഞ്ഞ ദിവസം നൊടിയിടയില്‍ വ്യാപാരം നിലച്ചത്.
ഷാപ്പുകളിലും ഹോട്ടലുകളിലും ഫാമുകളിലും താറാവ്, കോഴി വില്‍പനയും മുട്ട വില്‍പനയും നിലച്ചു. ഫാമുകളില്‍ വിരിയിച്ച കുഞ്ഞുങ്ങളെ വാങ്ങാന്‍ ആളില്ലാതായി. മുട്ടയുടെ കച്ചവടം കുറഞ്ഞതു രാത്രികാല തട്ടുകടകളെയും ബാധിച്ചു.
വിനോദസഞ്ചാരികള്‍ ചിലയിടങ്ങളില്‍നിന്ന് ഭക്ഷണം കഴിക്കുന്നില്ല. ഹോട്ടല്‍ വ്യവസായത്തെയും ഇതുസാരമായി ബാധിച്ചുതുടങ്ങി. അയ്മനം, മണിയാപറമ്പ്, കേളകരി, വാവക്കാട്, കുമരകം പ്രദേശങ്ങളിലാണു പക്ഷിപ്പനി ഏറെയും ആശങ്ക ഉയരുന്നത്.
സ്രവത്തിന്റെ സാമ്പിളുകള്‍ ഭോപ്പാല്‍ ആനന്ദ് നഗര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസ് ലാബിലേക്ക് അയച്ചതിന്റെ ഫലം നാളെ ലഭിക്കും. രോഗം ബാധിച്ച താറാവുകളെ കൊന്നൊടുക്കുന്നതാണ് ഉത്തമെന്ന് അഭിപ്രായമുയര്‍ന്നെങ്കിലും നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമായില്ല. മണിയാപറമ്പ് കേളക്കേരി വാവക്കാട്, ചൂരത്ര പാടശേഖരങ്ങളില്‍ മാത്രം രണ്ടര മാസം പ്രായമായ പതിനായിരത്തോളം താറാവുകളെ കര്‍ഷകര്‍ വളര്‍ത്തുന്നുണ്ട്.
വെച്ചൂര്‍, തലയാഴം, ഉദയനാപുരം, മറവന്തുരുത്ത്, ചെമ്പ്, ടിവി പുരം ഭാഗങ്ങളില്‍ കുടുംബശ്രീ അയല്‍ക്കൂട്ടം വീട്ടമ്മമാര്‍ ഇക്കൊല്ലം താറാവു കൃഷിയില്‍ സജീവമായിട്ടുണ്ട്. പുരുഷ സ്വാശ്രയ സംഘങ്ങളും ഈ സംരംഭത്തില്‍ സജീവമാണ്.
കോഴിവളര്‍ത്തലില്‍നിന്ന് കിട്ടിയ ലാഭവും പ്രതീക്ഷയുമാണ് താറാവു കൃഷിയിലേക്കു തിരിയാന്‍ ഇവര്‍ക്കു പ്രേരകമായത്. ഏറെ ഗ്രാമങ്ങളിലും ലോണെടുത്താണ് വനിതകള്‍ ഈ സംരഭത്തിലെത്തിയത്.എന്നാല്‍ ഇപ്പോള്‍ ഇക്കൂട്ടരുടെ പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണം; അല്ലെങ്കിൽ ​ഗസയെ ആക്രമിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

International
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-02-2025

PSC/UPSC
  •  a month ago
No Image

അമേരിക്കൻ മഹത്വത്തെ ബഹുമാനിക്കുന്ന പേരുകൾ പുനഃസ്ഥാപിക്കണം; ട്രംപിന്റെ ഉത്തരവ് നടപ്പാക്കി ഗൂഗിൾ

International
  •  a month ago
No Image

നിയമവിരുദ്ധമായ യുടേണുകള്‍ക്കെതിരെ കര്‍ശന ശിക്ഷകള്‍ ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  a month ago
No Image

പത്തുസെന്റ് തണ്ണീര്‍ത്തട ഭൂമിയില്‍ വീട് നിര്‍മിക്കാന്‍ ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ല; ഇളവുമായി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

റമദാനില്‍ സഊദിയില്‍ മിതമായ കാലാവസ്ഥയാകാന്‍ സാധ്യത

Saudi-arabia
  •  a month ago
No Image

കാട്ടാന ആക്രമണം: വയനാട്ടില്‍ നാളെ കര്‍ഷക സംഘടനയായ ഫാര്‍മേഴ്‌സ് റിലീഫ് ഫോറത്തിന്റെ ഹര്‍ത്താല്‍; സഹകരിക്കില്ലെന്ന് ബസുടമകളും വ്യാപാരികളും

Kerala
  •  a month ago
No Image

മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പതിനഞ്ചുകാരനെ കണ്ടെത്തി; 2 പേർ അറസ്റ്റിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ പെട്രോള്‍ വില ഇനിയും ഉയരുമോ? ട്രംപിന്റെ രണ്ടാം വരവ് പ്രതികൂലമാകുന്നോ?

uae
  •  a month ago