സ്ത്രീ സുരക്ഷ ഉറപ്പു വരുത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം: കാനം
കോട്ടയം: സ്ത്രീ സുരക്ഷ ഉറപ്പുവരുത്തേണ്ടതു സമൂഹത്തിന്റെ കൂടി ബാദ്ധ്യതയാണെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററില്‍ നടക്കുന്ന മഹിളാസംഘം സംസ്ഥാന നേതൃ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. രാഷ്ട്രീയകാരണങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ടാവാം. ഇത്തരം അതിക്രമങ്ങള്‍ ഒഴിവാക്കാനും സ്ത്രീസുരക്ഷയും പ്രാതിനിധ്യവും ഒഴിവാക്കാനും അവരെ പൊതുസമൂഹത്തിന്റെ മുന്‍നിരയിലേക്കെത്തിക്കാന്‍ സി.പി.ഐ ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് കമല സദാനന്ദന്‍ അധ്യക്ഷയായിരുന്നു. സംസ്ഥാന സെക്രട്ടറി അഡ്വ. പി വസന്തം സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ അഡ്വ. സി.ജി സേതുലക്ഷ്മി സ്വാഗതം ആശംസിച്ചു. പ്ലാനിങ് കമ്മിഷന്‍ അംഗം ഡോ. രവിരാമനും കൃഷിവകുപ്പ് അസി. ഡയറക്ടര്‍ ജാന്‍സി കോശിയും ക്ലാസുകള്‍ നയിച്ചു.
ഇന്ന് രാവിലെ വര്‍ഗീയതയും സ്ത്രീകളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ പി.ജെ ആന്റണി ക്ലാസ് നയിക്കും. തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയും സ്ത്രീകളും എന്ന വിഷയത്തില്‍ സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി പ്രകാശ് ബാ ബു ക്ലാസ് നയിക്കും. ക്യാംപ് ഇന്ന് സമാപിക്കും. സ്വാഗതസംഘം ട്രഷറര്‍ ലീനമ്മ ഉദയകുമാര്‍ കൃതജ്ഞത അര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."