കാരുണ്യപാതയില്‍ വിദ്യാലയ അധികൃതര്‍ മാതൃകയായി
കൂറ്റനാട്: തൃത്താല മുടവന്നൂര്‍ ലക്ഷം വീട്ടിലെ കാന്‍സര്‍ രോഗിയായ തങ്കയ്ക്കും മകള്‍ ഷീബക്കും ആശ്വാസമായി ഞാങ്ങാട്ടിരി മഹര്‍ഷി വിദ്യാലയത്തിന്റെ കൈത്താങ്ങ്. തങ്കക്കും മകള്‍ക്കും വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനങ്ങളും ചികിത്സാ സഹായ ഫണ്ടിലേക്കുള്ള സംഭാവനയും മറ്റും മഹര്‍ഷി വിദ്യാലയ അധികൃതര്‍ വീട്ടിലെത്തി നല്‍കി.
എല്ലാമാസവും വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനങ്ങളും ചികിത്സാ ഫണ്ടിലേക്കുള്ള പങ്കും നല്‍കുമെന്ന് മഹര്‍ഷി അധികൃതര്‍ മങ്കക്കും മകള്‍ക്കും ചികിത്സാ കമ്മറ്റിക്കും ഉറപ്പു നല്‍കി. മുന്‍ അധ്യാപികയും സ്‌കൂള്‍ മാനേജറുമായ ശാരദ സഹായധനം ചികിത്സാ സഹായ ധന കമ്മിറ്റി പ്രസിഡന്റ് കൃഷ്ണന്‍കുട്ടിക്ക് കൈമാറി. കണവീനര്‍ ശിവ പ്രസാദ് അധ്യക്ഷനായി. കാറ്റടിച്ചാല്‍ നിലംപൊത്താവുന്ന രോഗവും ദാരിദ്രവും മൂലം ദുരിതത്തില്‍ കഴിയുന്ന വാര്‍ത്ത എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭിന്ന ശേഷിക്കാരിയും മാനസിക വെല്ലുവിളികള്‍ നേരിടുകയും ചെയ്യുന്ന മുപ്പത്തിമൂന്നുകാരി ഷിബയുടെ കാര്യങ്ങളും തങ്കയാണ് ചെയ്യുന്നത്.
നാട്ടുകാരുടെയും മുടവന്നൂര്‍ ആട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അംഗങ്ങളുടെ കൈതാങ്ങിലുടെയാണ് ചികിത്സയും ജീവിതവും ഇവര്‍ തള്ളിനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."