പക്ഷിപ്പനി ഭീതിയില്‍ താറാവുകള്‍ക്ക് അയിത്തം
പുതുനഗരം: പക്ഷിപ്പനി ഭീതി നെല്‍പാടങ്ങളില്‍ താറാവുകളെ ഇറക്കുന്നതിനല്‍നിന്നും കര്‍ഷകര്‍ പിന്‍മാറുന്നത് താറാവുകര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ആലപ്പുഴയില്‍ പക്ഷിപനിമൂലം താറാവുകളെ കൊന്നൊടുക്കുന്ന സാഹചര്യത്തിലാണ് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍നിന്നും പാലക്കാട്ടെ കിഴക്കന്‍ മേഖലകളിലെത്തിയ താറാവിന്‍കൂട്ടങ്ങളെ നെല്‍പാടങ്ങളിലിറക്കുന്നതില്‍നിന്നും കര്‍ഷകര്‍ പിന്‍മാറുന്നത്.
പട്ടഞ്ചേരി, പുതുനഗരം, കൊടുവായൂര്‍, പെരുവെമ്പ്, പെരുമാട്ടി എന്നി പഞ്ചായത്തുകളില്‍ തമ്പടിച്ചിരിക്കുന്ന 48 താറാവിന്‍കുട്ടങ്ങള്‍ കര്‍ഷകരുടെ നിലപാടുകള്‍മൂലം നെല്‍പാടങ്ങളിലേക്ക് വിടുവാനാകാതെ പ്രതിസന്ധി നേരിടുകയാണ്. പക്ഷിപനി ആലപ്പുഴ മേഖലയില്‍ ആരംഭിക്കുന്നിനു മുന്‍േപ പാലക്കാട്ടിലെത്തിയവരാണ് താറാവിന്‍ കൂട്ടങ്ങളെന്നും മൃഗഡോക്ടറുടെ പരിശോധനയില്‍ ഇവകള്‍ക്ക് പക്ഷിപ്പനിയില്ലെന്നും ഉറപ്പാക്കിയിരുന്നതായി ഉടമയായ ജോസഫ് പറയുന്നു.
ഇത്തരം വിഷയങ്ങള്‍ കര്‍ഷകറോട് പറയാറുണ്ടെങ്കിലും ഇവയൊന്നും ചെവിക്കൊള്ളാതെയാണ് താറാവുകളെ വിലക്കുന്നതെന്ന് താറാവിന്‍കൂട്ടങ്ങളുടെ ഉടമകള്‍ പരിതപിക്കുകയാണ്. ഇതേസ്ഥിതി തുടര്‍ന്നാല്‍ താറാവിന്‍കൂട്ടങ്ങളുമായി സ്വദേശത്തേക്ക് മടങ്ങേണ്ട അവസ്ഥയാണുള്ളതെന്ന് ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."