HOME
DETAILS

മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് പുല്ലുവില ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ ഉദ്യോഗസ്ഥര്‍

  
backup
October 31, 2016 | 1:55 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81


പാലക്കാട്: സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ തസ്തികയുടെ ഒഴിവുകള്‍ ആയിരത്തിലധികം ഉണ്ടായിട്ടും ദിവസവേതനക്കാരെ നിയമിച്ച് പ്രസ്തുത ഒഴിവുകള്‍ പി.എസ്.സിയെ അറിയിക്കാതെ വകുപ്പ് മേധാവികള്‍ മുഖ്യമന്ത്രിയുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന പ്രഖ്യാപനത്തെ അട്ടിമറിക്കുന്നു. പാലക്കാട് ജില്ലയില്‍ മാത്രം ഇത്തരത്തില്‍ 100 ലധികം ഒഴിവുകളാണുള്ളത്. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതാകട്ടെ 23 എണ്ണത്തില്‍ മാത്രവും. ശേഷിക്കുന്നവയിലെല്ലാം ദിവസവേതനത്തിന് ജീവനക്കാരെ നിയമിച്ചിരിക്കുകയാണ് വകുപ്പ് മേധാവികള്‍. ദിവസവേതനക്കാരാകുമ്പോള്‍ വീട്ടിലേക്ക് കൂടി ജീവനക്കാരുടെ സേവനം ലഭ്യമാകുമെന്നതുകൊണ്ടാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ സര്‍ക്കാരില്‍ നിന്നും പി.എസ്.സിയില്‍ മറച്ചുവെക്കുന്നതെന്ന് എല്‍.ഡി.വി ഡ്രൈവര്‍ ഗ്രേഡ് 2 റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദ്യം ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തന്നെ ഒഴിവുകള്‍ സമയബന്ധിതമായി പി.എസ്.സിയിലേക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് വകുപ്പ് മേധാവികളോട് നിര്‍ദേശിക്കാന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യങ്ങള്‍ നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ചീഫ് സെക്രട്ടറിയേയും മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. ഒഴിവുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പി.എസ്.സിയെ അറിയിക്കാതിരുന്നാല്‍ പ്രസ്തുത ഉദ്യോഗസ്ഥനില്‍ നിന്നും സേവനാവകാശ നിയമം വ്യവസ്ഥ ചെയ്യുന്ന പിഴ ഈടാക്കാനും സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.
ഇതിനെയെല്ലാം മറികടന്നാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ തന്നിഷ്ടത്തോടെ പ്രവര്‍ത്തിക്കുന്നതെന്നും എല്‍.ഡി.വി ഡ്രൈവര്‍ ഗ്രേഡ് 2 റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. എല്‍.ഡി.വി ഡ്രൈവര്‍ ഗ്രേഡ് രണ്ട് ഗ്രേഡിലേക്ക് പാലക്കാട് ജില്ലയില്‍ നിന്നുമാത്രം 350 ലധികം ഉദ്യോഗാര്‍ഥികളാണ് നിയമനം കാത്തിരിക്കുന്നത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഏതാണ്ട് തീരാറായിട്ടുമുണ്ട്. ഇക്കാര്യത്തില്‍ എല്‍.ഡി.വി ഡ്രൈവര്‍ ഗ്രേഡ് രണ്ട് റാങ്ക് ഹോള്‍ഡേഴ്‌സ് അംഗങ്ങള്‍ പാലക്കാട് മോയന്‍സ് സ്‌കൂളില്‍ പ്രതിഷേധ യോഗം ചേര്‍ന്നു. യോഗത്തില്‍ ഗോപാലകൃഷ്ണന്‍, എ. മുഹമ്മദ്, സതീശന്‍, സി ആന്റണി, അന്‍വര്‍ പുലാപ്പറ്റ പ്രസംഗിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അല്‍-അന്‍സാബ് അല്‍-ജിഫ്‌നൈല്‍ റോഡ് ഇരട്ടിപ്പിക്കല്‍ പദ്ധതി 70% പൂര്‍ത്തിയാക്കി

oman
  •  a day ago
No Image

ന്യൂ ഇയര്‍ 2026; സ്വകാര്യ മേഖലക്കുള്ള അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  a day ago
No Image

അമ്മ മാത്രമാണുള്ളതെന്ന് പള്‍സര്‍ സുനി, പൊട്ടിക്കരഞ്ഞ് മാര്‍ട്ടിന്‍; ശിക്ഷാവിധിയില്‍ വാദം തുടരുന്നു

Kerala
  •  a day ago
No Image

പത്തനംതിട്ടയില്‍ രാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ താഴ്ന്നുപോയ ഹെലിപ്പാടിന് ചെലവായത് 20 ലക്ഷം രൂപ

Kerala
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല

Kerala
  •  a day ago
No Image

യുഎഇ വിസ നിയമങ്ങളിൽ 2025-ൽ ഉണ്ടായ പ്രധാന മാറ്റങ്ങൾ: കുറഞ്ഞ ശമ്പള പരിധി മുതൽ ബ്ലൂ റെസിഡൻസി വരെ; പ്രവാസികൾ അറിയേണ്ടതെല്ലാം

uae
  •  a day ago
No Image

ഷാർജയിൽ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് പൊതുമേഖലാ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു

uae
  •  a day ago
No Image

വിവാഹ തർക്കം കൊലപാതകത്തിൽ കലാശിച്ചു: ഇന്ത്യൻ പൗരന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  a day ago
No Image

അതിശൈത്യത്തില്‍ വിറച്ച് ഗസ്സ,ഒപ്പം കനത്ത മഴ, ടെന്റുകളില്‍ വെള്ളം കയറി; സഹായമനുവദിക്കാതെ ഇസ്‌റാഈല്‍

International
  •  a day ago
No Image

പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയ അല്ല; പൊലിസ് പറയുന്നത് കളവെന്ന് ബന്ധുക്കള്‍

Kerala
  •  a day ago