HOME
DETAILS

ഉത്സവങ്ങളുടെ തകര്‍ച്ച സംസ്‌കാരത്തെ ഇല്ലാതാക്കും: ജയരാജ് വാര്യര്‍

  
backup
October 31 2016 | 02:10 AM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b8%e0%b4%82


ചേലക്കര: ഉത്സവാഘോഷങ്ങളുടെ തകര്‍ച്ച നമ്മുടെ സംസ്‌കാരത്തിന്റെ തായ്‌വേര് ഇല്ലാതാക്കുമെന്ന് സിനിമാ താരം ജയരാജ് വാര്യര്‍ പറഞ്ഞു. ചേലക്കരയില്‍ നടന്ന കേരള സംസ്ഥാന ഉത്സവാഘോഷ ഏകോപനസമിതി രൂപവല്‍ക്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 കാലങ്ങളായി നിലനില്‍ക്കുന്ന ഉത്സവത്തിന് മാത്രമെ ജാതി മത ചിന്തകള്‍ക്കതീതമായി മനുഷ്യനെ ഒരുകുടക്കീഴില്‍ കൊണ്ടുവരുവാന്‍ സാധിക്കുകയുള്ളൂ. കരിയും, കരിമരുന്നും വേണ്ടെന്ന് പറയുന്നവര്‍ മൂഢന്‍മാരുടെ സ്വര്‍ഗത്തിലാണ്. നമ്മുടെ സംസ്‌കാരം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ പൂരപ്രേമികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അന്തിമഹാകാളന്‍ കാവ് വേല കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് നമ്പ്യാത്ത് അധ്യക്ഷനായി. കെ.ശശിധരന്‍ കൊണ്ടാഴി വിഷയാവതരണം നടത്തി. കെ.സന്താന ഗോപാലന്‍, പി.കെ സുനില്‍, എം.അരുണ്‍കുമാര്‍, ടി.എസ് പരമേശ്വരന്‍, ബാബുതേലക്കാട്ട്, രാജന്‍ നമ്പ്യാത്ത്, എം.എസ് രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഉത്സവങ്ങളെ എങ്ങനെ ഇല്ലാതാക്കാമെന്ന വിഷയത്തില്‍ ഗവേഷണം നടത്തുകയാണ് ഉദ്യോഗസ്ഥ വൃന്ദങ്ങളെന്നും ജനപ്രതിനിധികള്‍ അതിന് കൂട്ടുനില്‍ക്കരുതെന്നും ചില ലോബികള്‍  ഇതിന് പിന്നിലുള്ളതായി വിവിധ ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ജില്ലാതല ഏകോപന സമിതികള്‍ രൂപവല്‍ക്കരിക്കാനും വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, ജനപ്രതിനിധികള്‍, ജാതിമത ഭേദമന്യേ ഉത്സവാഘോഷ പ്രേമികള്‍, വിവിധ മേഖലകളിലെ തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവരടങ്ങിയ 10 ലക്ഷം പേരുടെ ഒപ്പുകള്‍ ശേഖരിച്ച് പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് സമര്‍പ്പിക്കുവാനും യോഗം തീരുമാനിച്ചു.
ചടങ്ങില്‍ പ്രതിഷേധ സൂചകമായി കരിയും വേണം, കരിമരുന്നും വേണമെന്ന് രേഖപ്പെടുത്തികൊണ്ട് നാരാങ്ങാ ദീപം തെളിയിക്കലും കമ്പിത്തിരി, മത്താപ്പ് കത്തിക്കുകയും ചെയ്തു. കേരള സംസ്ഥാന ഉത്സവാഘോഷ ഏകോപനസമിതി ഭാരവാഹികളായി ജയരാജ് വാര്യര്‍ (രക്ഷാധികാരി), പി.കെ സുനില്‍ പങ്ങാരപ്പിള്ളി (ചെയര്‍മാന്‍), ജിയോഫോക്‌സ് (വൈസ് ചെയര്‍മാന്‍), എന്‍.ശിവദാസ് ആറാട്ടുപുഴ(കണ്‍വീനര്‍), കെ.സന്താനഗോപാലന്‍ (ജോയിന്റ് കണ്‍വീനര്‍), കെ.ശശിധരന്‍ കൊണ്ടാഴി (പി.ആര്‍.ഒ) എന്നിവരടങ്ങുന്ന  51അംഗ കമ്മിറ്റിയും തിരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായ മോഷണ കേസ് പ്രതി തെളിവെടുപ്പിനിടെ വെടിയേറ്റ് മരിച്ചു

National
  •  a month ago
No Image

പുതുച്ചേരിയിൽ ആശ വർക്കർമാരുടെ ഓണറേറിയത്തിൽ വൻ വർധന; ഓണറേറിയം 18,000 ആയി ഉയർത്തി

National
  •  a month ago
No Image

ജ്യൂസ് കടയുടമയ്ക്ക് 7.79 കോടിയുടെ നോട്ടീസ്; ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിൽ ദുരൂഹ ഇടപാടുകൾ

Kerala
  •  a month ago
No Image

ബാങ്കിങ് നിയമ ഭേദഗതി ബില്‍ 2024 രാജ്യസഭ പാസാക്കി; നോമിനികളുടെ പരിധി നാലായി

latest
  •  a month ago
No Image

രാജ്യത്തെ യുപിഐ സേവനങ്ങളില്‍ തടസം; വലഞ്ഞ് ഉപയോക്താക്കള്‍

National
  •  a month ago
No Image

സർക്കാർ സർവീസുകളിലെ ആശ്രിത നിയമനങ്ങൾക്ക് ഇനി പുതിയ നിബന്ധനകൾ; പരിഷ്കരണത്തിന് മന്ത്രിസഭാ അം​ഗീകാരം

Kerala
  •  a month ago
No Image

ബിജെപിയുടെ കുഴല്‍പ്പണം ഉപയോഗിച്ചാണ് സിപിഎം തുടര്‍ഭരണം നേടിയതെന്ന് കെ സുധാകരന്‍

Kerala
  •  a month ago
No Image

പോക്സോ കേസ് പ്രതിയെ സഊദിയിൽ എത്തി അറസ്റ്റ് ചെയ്ത് കേരള പോലീസ്

Saudi-arabia
  •  a month ago
No Image

വിമാനത്താവള ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ച് പൊലീസ്

National
  •  a month ago
No Image

റവന്യൂ വകുപ്പിലെ 16 ജീവനക്കാർ അനർഹമായി കൈപ്പറ്റിയ ക്ഷേമപെൻഷൻ പലിശ സഹിതം തിരിച്ചടച്ചു; സസ്പെൻഷൻ പിൻവലിച്ചു

Kerala
  •  a month ago