ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ അന്വേഷണം ഊര്‍ജിതം
വടകര: റോഡരികില്‍ കാര്‍ നിര്‍ത്തി ഉറങ്ങുകയായിരുന്ന യാത്രക്കാരെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച പുലര്‍ച്ചെ കൈനാട്ടിയിലാണ് സംഭവം. റോഡരികില്‍ കാര്‍ നിര്‍ത്തി ഉറങ്ങുകയായിരുന്ന കാസര്‍കോട് ബന്തടുക്ക മാണിമൂല സ്വദേശി സിബിയുടെ ഒരു പവന്റെ സ്വര്‍ണമാലയും 1500 രൂപയുമാണ് രണ്ടംഗ സംഘം കവര്‍ന്നത്. ഏറണാകുളത്തുനിന്നും കാസര്‍കോട്ടേക്കു പോവുകയായിരുന്ന സിബിയും സുഹൃത്ത് സന്തോഷും ഉറക്കം വന്നതിനെതുടര്‍ന്ന് കൈനാട്ടിയില്‍ റോഡരികില്‍ കാര്‍ നിര്‍ത്തി ഉറങ്ങുകയായിരുന്നു. ഇവിടെയെത്തിയ രണ്ടംഗ സംഘം ഡോര്‍ തുറന്ന് ഇവരെ ഭീഷണിപ്പെടുത്തിയശേഷം കവര്‍ച്ച നടത്തുകയായിരുന്നു. സംഭവത്തിനുശേഷം കാറിന്റെ ഡോറുകള്‍ കയറുകൊണ്ടു കെട്ടിയിട്ടതിനാല്‍ ഇവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചില്ല. പ്രഭാതസവാരിക്കിറങ്ങിയ ആളുകളാണ് ഇവരെ രക്ഷപ്പെടുത്തിയത്. വടകര പൊലിസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പ്രതികളുടെ രേഖാചിത്രം തയാറാക്കാന്‍ പൊലിസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."