HOME
DETAILS
MAL
ഏക സിവില്‍കോഡ്; കേന്ദ്ര നീക്കം ആപല്‍ക്കരമെന്ന്
backup
October 31 2016 | 21:10 PM
എടവണ്ണപ്പാറ: മുസ്ലിം വ്യക്തി നിയമങ്ങള്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമാക്കി ഇല്ലായ്മ ചെയ്യാനും പകരമായി ഏകീകൃത സിവില്‍കോഡ് കൊണ്ടുവരാനുമുള്ള കേന്ദ്രനീക്കം ആപല്‍ക്കരമാണെന്ന് ചീക്കോട് റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അഭിപ്രായപ്പെട്ടു. നാലിന് മലപ്പുറത്ത് നടക്കുന്ന ശരീഅത്ത് സംരക്ഷണ റാലിയും അതിന്റെ പ്രചാരണാര്‍ഥം മൂന്നിന് എടവണ്ണപ്പാറയില്‍ നടക്കുന്ന പ്രചാരണ റാലിയും വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. വൈ.പി അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ബി.എസ്.കെ തങ്ങള്‍ അധ്യക്ഷനായി. അബ്ദുറഹ്മാന് ദാരിമി, അബ്ദുല്‍ ഗഫൂര്‍ ദാരിമി, യൂനുസ് ഫൈസി, കരീം മുസ്ലിയാര്, സിറാജുദ്ദീന് ഫൈസി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."