പതിവ് പല്ലവിയില്‍നിന്നും തടിയൂരി ബി.ജെ.പി; തൃത്താലയില്‍ നടന്നത് ത്രികോണ മത്സരം
ആനക്കര: കേരളം കണ്ട ശക്തമായ ത്രികോണ മത്സരമാണ് തൃത്താലയില്‍ നടന്നത്. എല്ലാ തെരഞ്ഞടുപ്പുകളിലും വേണ്ടത്ര പ്രാധിനിത്യം നല്‍കാതിരുന്ന ബി.ജെ.പി ഇത്തവണ വോട്ട് ചോര്‍ച്ചതടഞ്ഞതോടെ തൃത്താലയിലെ വിജയം ആശങ്കയില്‍. തുടക്കം മുതല്‍തന്നെ മത്സരരംഗത്ത് സജീവമായ ബി.ജെ.പി ഇടതുവലതുമുന്നണികളെപോലെ തന്നെ നിരന്തരമായി വോട്ടര്‍മാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.
സാധാരണയായി തുടക്കം സാനിധ്യം അറിയിക്കുകയല്ലാതെ മറ്റുപ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്നോക്കം പോയിരുന്നതുകൊണ്ട് യു.ഡി.എഫിനെ സഹായിക്കാനാണന്ന അപഹാസ്യത്തിനിടയാക്കിയിരുന്നു. കൃത്യമായ ബുത്ത് ഏജന്റുമാരോ പഞ്ചായത്ത് തലത്തിലും മറ്റും താല്‍കാലിക ബൂത്തുകളോ കാണാനായിരുന്നില്ല. കഴിഞ്ഞതവണ വി.ടി ബല്‍റാമിന്റെ വിജയത്തിന് പിന്നിലും ബി.ജെ.പിയുടെ സഹായമാണന്നത് പരസ്യമായ രഹസ്യമായിരുന്നു.
അതേസമയം, ഇത്തവണ ബല്‍റാമിന്റ പരാജയം കൊതിക്കുന്ന ബി.ജെ.പി ശക്തമായ രീതിയിലാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതും പ്രവര്‍ത്തനം നടത്തിവന്നതും. പാര്‍ട്ടിവോട്ടുകള്‍ കൃത്യമായി ലഭ്യമായാല്‍ തന്നെ യു.ഡി.എഫിന്റെ പരാജയം എളുപ്പമാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം കുമരനല്ലൂരില്‍ നടന്ന യു.ഡി.എഫ് തെരെഞ്ഞടുപ്പ് യോഗത്തില്‍ വര്‍ഗ്ഗീയശക്തികളുടെ വോട്ട് വേണ്ടന്ന് വി.ടി ബല്‍റാം തുറന്നടിച്ചിരുന്നു.
എന്നാല്‍ യു.ഡി.എഫിനൊപ്പമുളള മുസ്്‌ലിംലീഗ് ബല്‍റാമിന്റെ കണ്ണില്‍ വര്‍ഗ്ഗീയ കക്ഷിയല്ലന്നും ബി.ജെ.പിയും ആര്‍.എസ്എസ് അടങ്ങുന്ന സംഘപരിവാര സംഘടനകളാണ് വര്‍ഗ്ഗീയ കക്ഷികളെന്ന നിലപാട് ബി.ജെ.പി പ്രവര്‍ത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ വോട്ടു ചോരാതിരിക്കാന്‍ അതീവ ശ്രദ്ധയിലായിരുന്നു ബി.ജെ.പി. അതേസമയം, ബി.ജെ.പിയുടെ വോട്ടിന്റെ കൃത്യതയെ അടിസ്ഥാനപെടുത്തിയാണ് എല്‍.ഡി.എഫ് വിജയം പ്രതീക്ഷയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."