തലശ്ശേരി വിശപ്പു രഹിത പട്ടണമാക്കാന്‍ പദ്ധതി
തലശ്ശേരി: തലശ്ശേരി നഗരസഭയില്‍ വിശപ്പു രഹിത പട്ടണം പദ്ധതി ജനുവരി ഒന്നിനു നടപ്പാക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍ പ്രഖ്യാപിച്ചു. ഇന്നലെ നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യംപ്രഖ്യാപിച്ചത്. നഗരസഭയില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ രണ്ടായിരത്തിലേറെപ്പേര്‍ക്ക് ഇനിയും ലഭിച്ചില്ലെന്നും ഇക്കാര്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും മുസ്‌ലിം ലീഗ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ പി.പി സാജിത പറഞ്ഞു. ചേറ്റംകുന്ന് റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നും ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നത്തിനു പരിഹാരം കാണണന്നെും സാജിത ആവശ്യപ്പെട്ടു.
വഴിയോരത്ത് കരിമ്പിന്‍ ജ്യൂസ് വില്‍പന അനധികൃതമായി നടക്കുകയാണെന്നും വിദ്യാര്‍ഥികളുള്‍പ്പെടെ ഇത് വാങ്ങി കഴിച്ച് മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള രോഗത്തിന് അടിമപ്പെടുന്നത് തടയാന്‍ ആരോഗ്യ വിഭാഗം ശ്രദ്ധ കേന്ദ്രപതിയണമെന്നും സാജിത ആവശ്യപ്പെട്ടു.
നഗരത്തിലെ ഓടകള്‍ക്ക് സ്ലാബില്ലാത്തതു കാല്‍നട യാത്രക്കാര്‍ക്കു പ്രശ്‌നം സൃഷ്ടിക്കുന്നതായി എം.പി അരവിന്ദാക്ഷന്‍ ചൂണ്ടണ്ടിക്കാട്ടി. വാര്‍ഡുസഭ ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തടസ്സപ്പെടുത്തുന്നതായി മാജിതാ അഷ്ഫാഖ് യോഗത്തില്‍ ചൂണ്ടണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കുമെന്നു ചെയര്‍മാന്‍ ഉറപ്പു നല്‍കി. തെരുവു നായകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതു ശരിയായ നടപടിയല്ലെന്ന് ബി.ജെ.പി അംഗം അഡ്വ.വി രത്‌നാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."