കുറുവാദ്വീപ് ഇന്ന് സഞ്ചാരികള്‍ക്ക് തുറന്ന് കൊടുക്കും
മാനന്തവാടി: നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ കുറുവാ ദ്വീപ് ഇന്ന് മുതല്‍ വിനോദ സഞ്ചാരികള്‍ക്ക് തുറന്ന് കൊടുക്കും. മഴക്കാലത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണിലാണ് കേന്ദ്രം അടച്ചത്. ഓണത്തിന് മുന്നോടിയായി സെപ്റ്റംബര്‍ ആദ്യവാരം കേന്ദ്രം തുറക്കാന്‍ ഡി.ടി.പി.സി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.
ചങ്ങാടങ്ങളുടെ അറ്റകുറ്റപണികളും പൂര്‍ത്തീകരിച്ചു. എന്നാല്‍ വനം വകുപ്പിന്റെ ഭാഗത്ത് നിന്നുള്ള ഉദാസീനത മൂലം കേന്ദ്രം തുറക്കുന്നത് വൈകുകയായിരുന്നു. ഇതു മൂലം ഓണം, പൂജ അവധിക്കാലങ്ങളിലെ വരുമാനം നഷ്ടപ്പെട്ടു. അറ്റകുറ്റപണിയുടെ പേരിലായിരുന്നു വനം വകുപ്പ് തുറക്കാന്‍ വൈകിപ്പിച്ചത്. എന്നാല്‍ സഞ്ചാരികള്‍ അപകടത്തില്‍പ്പെടാതിരിക്കാനുള്ള വേലി നിര്‍മാണം മാത്രമാണ് വനം വകുപ്പ് ചെയ്തിരിക്കുന്നത്. മറ്റ് യാതൊരു സൗകര്യങ്ങളും ഒരുക്കാന്‍ വനം വകുപ്പ് തയാറായിട്ടില്ല. കേന്ദ്രം തുറക്കാത്തത് ജില്ലാ വികസന സമിതിയില്‍ ഉള്‍പ്പെടെ ചര്‍ച്ചയാവുകയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുകയും ചെയ്തതോടെ ഗത്യന്തരമില്ലാതെയാണ് തുറക്കാന്‍ തീരുമാനമായത്.
വനം വകുപ്പ് നിലപാട് ഈ കേന്ദ്രത്തിന്റെ മേല്‍നോട്ട ചുമതല വഹിച്ചിരുന്ന ഇ.ഡി.സി ജീവനക്കാര്‍ക്കാണ് വരുമാന നഷ്ടമുണ്ടാക്കിയത്. മഴ കുറവായതിനാല്‍ ആഴ്ചകള്‍ മാത്രമേ ചങ്ങാടത്തില്‍ സഞ്ചാരികളെ കടത്താനാകൂ. എന്തായാലും അപൂര്‍വ പക്ഷിലദാദികളുടെ ശേഖരമായ ഈ ദ്വീപ് തുറക്കുന്നത് കിലോമീറ്ററുകള്‍ താണ്ടിയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് അനുഗ്രഹമാകും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."