കയ്യേറ്റക്കാരെ സംരക്ഷിക്കുന്നുവെന്ന ആക്ഷേപം അടിസ്ഥാനരഹിതമെന്ന്
മാനന്തവാടി: നഗരത്തിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വന്‍കിടക്കാരെ സംരക്ഷിക്കുന്നുവെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇത്തരം ആരോപണങ്ങള്‍ കഴമ്പില്ലാത്തതും നിക്ഷിപ്ത താല്‍പര്യക്കാരുടെ പ്രചാരണവുമാണ്. ഈ ഭരണ സമിതി വന്നതിന് ശേഷം യാതൊരു തരത്തിലുള്ള അനധികൃത നിര്‍മാണവും നടന്നിട്ടില്ല. കയ്യേറ്റം ഒഴിപ്പിക്കാന്‍ ഭരണ സമിതി ഐക്യകണ്‌ഠേനയാണ് തീരുമാനിച്ചത്. അത് റവന്യൂ ഉള്‍പ്പെടെയുള്ള വകുപ്പുകളുമായി സഹകരിച്ച് നടപ്പിലാക്കി വരികയാണ്. ചില കയ്യേറ്റക്കാര്‍ ഒന്നോ രണ്ടോ ആഴ്ചത്തെ സമയം ഒഴിവാക്കാന്‍ ചോദിച്ചിട്ടുണ്ട്. മാനുഷിക പരിഗണന നല്‍കി അവര്‍ക്ക് സാവകാശം നല്‍കിയിട്ടുണ്ട്.
സമയപരിധി കഴിഞ്ഞാല്‍ നടപടി സ്വീകരിക്കും. വന്‍കിട കയ്യേറ്റക്കാരുടെ പേര് പറഞ്ഞ് തടസ്സം നില്‍ക്കുന്നവര്‍ മാസപ്പടി പറ്റുന്നവരാണ്. അത്തരക്കാരെ ജനങ്ങള്‍ തിരിച്ചറിയും. സി.പി.ഐ നടത്തുന്ന നഗരസഭാ സമരത്തില്‍ അവരുടെ അംഗങ്ങള്‍ പങ്കെടുക്കില്ലെന്നാണ് കരുതുന്നത്. കാരണം നടപടി എടുത്തത് അവരുടെ കൂടെ തീരുമാനത്തിന്റെ ഭാഗമായാണ്. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിച്ച് വരികയാണ്. ഇതിനോട് എല്ലാവരും സഹകരിക്കണം. വൈസ് ചെയര്‍പേഴ്‌സണ്‍ പ്രതിഭ ശശി, വിവിധ ചെയര്‍മാന്‍മാരായ പി.ടി ബിജു, ശാരദാ സജീവന്‍, വര്‍ഗീസ് ജോര്‍ജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."