HOME
DETAILS
MAL
നിയമനം നടത്താന്‍ നിര്‍ദേശം
backup
October 31 2016 | 22:10 PM
കാസര്‍കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ ഒഴിവുകളിലേക്ക് തനത് ഫണ്ടുപയോഗിച്ച് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ നിര്‍ദേശം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പഞ്ചായത്ത് അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയത്. തനത് ഫണ്ടില്ലാത്ത പഞ്ചായത്തുകളില്‍ ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആസൂത്രണ ഫണ്ടില്‍ നിന്ന് തുക വിനിയോഗിക്കുന്നതിനു സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റിയോട് ആവശ്യപ്പെടുന്നതിനും യോഗം തീരുമാനിച്ചു. നിലവില്‍ 18 അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ ഒഴിവുകളാണുളളത്.
സ്ഥിരമായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ നിയമിക്കാനും നടപടിയുണ്ടാകണമെന്ന് യോഗം നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."