ആദിവാസികളുടെ എ.പി.എല്‍ കാര്‍ഡ് ബി.പി.എല്‍ ആയി മാറ്റണം; ആദിവാസി ഫോറം
കാഞ്ഞങ്ങാട്:ആദിവാസികളുടെ എ.പി.എല്‍ റേഷന്‍ കാര്‍ഡുകളും ബി.പി.എല്‍ ആയി മാറ്റണമെന്ന് കേരളാ ആദിവാസി ഫോറം കാസര്‍ക്കോട് ജില്ലാ കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
ജില്ലയിലെ മിക്ക കോളനികളിലേയും പട്ടിക വര്‍ഗ്ഗകാരായ ആദിവാസികളുടെ റേഷന്‍ കാര്‍ഡ് എ.പി.എല്‍ വിഭാഗത്തിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
ഇത് കാരണമായി വിവിധ ഓഫിസ് ആവശ്യങ്ങള്‍ക്ക് വേണ്ടി ആദിവാസികള്‍ പ്രയാസം അനുഭവിക്കുന്നു.
കാര്‍ഡുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ സംബന്ധിച്ച് പലതവണ ട്രൈബല്‍ ഡവലപ്മെന്റ് ഓഫിസ്,സപ്ലൈ ഓഫിസ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതിന് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
ആദിവാസികള്‍ ഉള്‍പ്പെടുന്ന ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും ഇതിന് വേണ്ടി പ്രത്യേക സിറ്റിംഗ് സംഘടിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും ഫോറം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സപ്ലൈ ഓഫിസില്‍ നിന്നും അനുവദിക്കുന്ന റേഷന്‍ വിഹിതം കൃത്യമായി ആദിവാസികള്‍ക്ക് ലഭിക്കാനുള്ള സംവിധാനവും അധികൃതര്‍ ഉണ്ടാക്കണം. ഇനിയും ആദിവാസികളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ലെങ്കില്‍ ശക്തമായ സമരം നടത്താന്‍ തയ്യാറാകുമെന്നും ജില്ലാ പ്രസിഡന്റ് കെ.ടി.രാമചന്ദ്രന്,കൃഷ്ണന് മൂപ്പില്‍,സഞ്ജീവന് പുളിക്കൂര്‍ തുടങ്ങിയവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."