ഏകദിന കഥാശില്പശാല
ആലുവ: വൈലോപ്പിള്ളി സംസ്കൃതി ഭവനും യു.സി കോളജ് മലയാള വിഭാഗവും ചേര്ന്ന്ഏകദിന കഥാശില്പശാല നടത്തി. എഴുത്തുകാരി ഗ്രേസി ഉദ്ഘാടനം ചെയ്തു. കഥാരചനയുടെ സൂക്ഷ്മവും ശക്തവുമായ ക്രാഫ്റ്റ് പ്രത്യക്ഷപ്പെടുന്നത് ചെറുകഥയിലാണെങ്കിലും നോവലിനു ലഭിക്കുന്ന അവാര്‍ഡുകളുടെ എണ്ണം കൂടുതലാണെന്നും കേന്ദ്രസാഹിത്യ അക്കാദമി ചെറുകഥയ്ക്ക് അവാര്‍ഡുകള്‍ നല്‍കുന്നില്ലെന്നും അവര്‍ പറഞ്ഞു.
യു.സി കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.തോമസ് മാത്യു അധ്യക്ഷത വഹിച്ചു. മലയാള കഥകളുടെ ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ വൈലോപ്പിള്ളി സംസ്കൃതിഭവന്‍ മെമ്പര്‍ സെക്രട്ടറി ബാലുകിരിയത്ത് അവതരണം നടത്തി. കുഞ്ഞിക്കണ്ണന് വാണിമേല്‍, ഡോ.മ്യൂസ് മേരി ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു. കഥ വരുന്ന വഴിയെക്കുറിച്ച് ഗ്രേസി, കെ.ജോര്‍ജ്ജ് ജോസഫ്, പി.എഫ്.മാത്യൂസ്, സോക്രട്ടീസ്.കെ.വാലത്ത്,റേസി.കെ.തമ്പി എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."