ഏകസിവില്‍ കോഡ് നീക്കം പിന്‍വലിക്കണം: എം.എസ്.എഫ്
തൊടുപുഴ:രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുകയും, മതേതരത്വത്തിന്റെ കടക്കല്‍ കത്തി വെക്കുന്നതുമായ ഏകസിവില്‍ കോഡ് നിയമം നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്ന് എം.എസ്.എഫ് ഇടുക്കി ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
ഹൈന്ദവ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണ് കേന്ദ്രം ഏകസിവില്‍ കോഡ് അവതരിപ്പിക്കുന്നത്. ഇതിനെതിരെ ജില്ലയിലെ ക്യാമ്പസുകളില്‍ പ്രതിഷേധ സദസ്സുകള്‍ സംഘടിപ്പിക്കാനും എം.എസ്.എഫ് കൗണ്‍സില്‍ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം അന്‍വര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സല്മാന് ഹനീഫ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷെഹിന്‍ഷാ, റിയാസ് പുതിയകുന്നേല്‍, അനസ് പള്ളിമുക്കില്‍, അജ്മല്‍ ഇല്ലിക്കല്‍, ആഷിഖ് അബ്ദുല്‍ കരിം, പി.എസ് ഷംനാസ്, ബാദുഷ റഷീദ്, എസ്.എ സല്മാന്, അന്‍സില്‍ സഹീര്‍, അജ്മല്‍ സലിം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."