ജിസിസി രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
മനാമ: വിവിധ രാഷ്ട്രങ്ങള്‍ മനുഷ്യക്കടത്ത് തടയുന്നതിന് സ്വീകരിച്ച നടപടി ക്രമങ്ങളും നിയമങ്ങളും എല്‍.എം.ആര്‍.എ, യു.എന്നുമായി ചേര്‍ന്ന് ഡിപ്‌ളോമാറ്റ് റാഡിസണ്‍ ഹോട്ടലില്‍ നടന്ന ശില്‍പശാലയില്‍ ചര്‍ച്ചയായി.
ബഹറിന്‍ ഉള്‍പ്പെട്ട ജിസിസി രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് വര്‍ധിക്കുന്നതായി ശില്‍പശാലയില്‍ അഭിപ്രായമുയര്‍ന്നു.
ജി സിസി രാജ്യങ്ങളുടെ ഭൂമി ശാസ്ത്ര ഘടനയും സമ്പദ് ഘടനയുമാണ് ഇതിനു പ്രേരകമാകുന്നതെന്നു യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം വിദഗ്ധന്‍ അഭിപ്രായപ്പെട്ടു.
ജി.സി.സി മേഖലയില്‍ അഭയാര്‍ത്ഥികള്‍ നേരിടുന്ന ചൂഷണം, മനുഷ്യക്കടത്ത് എന്നിവ ആശങ്കയായി നിലനില്‍ക്കുന്നുവെന്ന് യുഎന്‍ഡിഒ സി ജി.സി.സി ഓഫിസ് പ്രതിനിധി ഹതെം ഫൗദ് അലി മുന്നറിയിപ്പ് നല്‍കി.
ശില്‍പശാലയില്‍ 12 ഓളം രാജ്യങ്ങളില്‍ നിന്നുള്ള അന്‍പതോളം ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ജി.സി.സി രാഷ്ട്രങ്ങളില്‍ മനുഷ്യക്കടത്ത് തടയുന്നതിനും നിയമവിരുദ്ധ നിയമനം അവസാനിപ്പിക്കുന്നതിനും യോജിച്ച നീക്കം വേണമെന്നും ഇതിനായി സമഗ്ര നിയമം ആവിഷ്‌കരിക്കണമെന്നും ചര്‍ച്ചയായി.
വിവിധ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ ചതിക്കുഴികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും മനുഷ്യക്കടത്ത് തടയുന്നതിനും കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ശില്‍പശാലയില്‍ സംസാരിക്കവെ ഫൗദ് അലി വ്യക്തമാക്കി.
മനുഷ്യക്കടത്ത് തടയുന്നതിന് ശക്തമായ നീക്കങ്ങള്‍ ബഹറിന്‍ എടുക്കുന്നതായും ഇത്തരം ഇരകളെ സംരക്ഷിക്കുന്നതിന് അഭയ കേന്ദ്രമൊരുകുവാന്‍ രാജ്യത്തിനു സാധിച്ചിട്ടുണ്ടെന്നും ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്‌സി പറഞ്ഞു.
വിവിധ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ ചതിക്കുഴികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും മനുഷ്യക്കടത്ത് തടയുന്നതിനും കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
മനുഷ്യക്കടത്ത് നടത്തുന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ പങ്കു കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമായി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."