തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം: നഗരസഭാ വൈസ് ചെയര്‍മാന്‍ ഒന്നാം പ്രതി
മരട്: തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മരട് നഗരസഭാ വൈസ് ചെയര്‍മാന്‍ ആന്റണി ആശാം പറമ്പിലിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ് അന്വേഷണമാരംഭിച്ചു.
നഗരസഭാ കൗണ്‍സിലര്‍ രണ്ടാം പ്രതിയാണ്. ഇവര്‍ ഉടന്‍ അറസ്റ്റിലാകുമെന്നാണ് അറിയുന്നത്. നെട്ടൂര്‍ അലിങ്കപറമ്പില്‍ ശുക്കൂര്‍ നല്‍കിയ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്. കുറെ കാലങ്ങളായി ആന്റണി തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്ന് ഇദ്ദേഹം പറയുന്നു. നിര്‍മാണ മേഖലയില്‍ ഇദ്ദേഹത്തെ തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്നില്ല. മാസങ്ങള്‍ക്ക് മുമ്പ് ആന്റണിയും ഗുണ്ടകളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി നഗ്നനാക്കി ക്രൂരമായി മര്‍ദിച്ച് അവശനാക്കി. എട്ട് ലക്ഷത്തോളം രൂപകട ബാധ്യതയുള്ള തന്നെ ഇവര്‍ തൊഴിലെടുത്ത് ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ശുക്കര്‍ പറയുന്നു.
എന്നാല്‍ തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ പകപോക്കലാണെന്നും മരട് നഗരസഭാ വൈസ് ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പില്‍ പറഞ്ഞു. വൈസ് ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് അംഗങ്ങള്‍ ഇന്നലെ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."