നിലമ്പൂര്‍ നഗരസഭ മാലിന്യമുക്തമാക്കുന്ന പദ്ധതിക്ക് തുടക്കമായി
നിലമ്പൂര്‍: നഗരസഭ സമ്പൂര്‍ണ മാലിന്യമുക്തമാക്കുന്ന പദ്ധതിക്ക് തുടക്കമായി. ദിവസങ്ങളായി നീïുനിന്ന പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ശേഖരിച്ച മാലിന്യങ്ങള്‍ നിലമ്പൂരില്‍ നിന്നും കയറ്റി അയച്ചു തുടങ്ങി. ഇതിന്റെ ഫ്ളാഗ് ഓഫും പ്രഖ്യാപനവും പി.വി അബ്ദുല്‍ വഹാബ് എം.പി നിര്‍വഹിച്ചു.
ചടങ്ങില്‍ മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ് അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ്, വൈസ് ചെയര്മാന് പി.വി ഹംസ, കൗണ്‍സിലര്‍മാര്‍, ആര്യാടന് ഷൗക്കത്ത് തുടങ്ങിയവരും സന്നദ്ധ സംഘടനാ പ്രതിനിധികളും സംബന്ധിച്ചു. കോഴിക്കോട് നിറവിന്റെ സഹകരണത്തോടെയാണ് നഗരസഭ പദ്ധതികളാവിഷ്കരിച്ചത്. ഇതിന്റെ ഭാഗമായി വിദഗ്ധര്‍ മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് ക്ലാസുകളെടുത്തിരുന്നു.
വീടുകളില്‍ നിന്നും വേര്‍തിരിച്ചു ശേഖരിച്ച മാലിന്യങ്ങളാണ് കര്‍ണാടകയിലെ സംസ്കരണ ശാലയിലേക്കയക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."