നിയമസഹായവുമായി നിയമവിദ്യാര്‍ഥികള്‍ ഇന്ന് വീടുകളിലേക്ക്
കോട്ടയം : സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ വീടുകളില്‍ സൗജന്യ നിയമസഹായം എത്തിക്കാന്‍ നിയമ വിദ്യാര്‍ഥികള്‍ ജില്ലയിലെ വീടുകളിലെത്തും. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ കാണക്കാരി സി.എസ്.ഐ കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസിലെ വിദ്യാര്‍ഥികളാണ് നിയമ സഹായം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിന് വീടുസന്ദര്‍ശനം നടത്തുന്നത്. പാരാ ലീഗല്‍ വോളണ്ടിയര്‍മാരും ഇവരോടൊപ്പം ചേരും. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍, യാചകര്‍, പെണ്‍വാണിഭം, അടിമവേല എന്നിവയ്ക്ക് വിധേയരാകുന്നവര്‍, വികലാംഗര്‍, ദുരന്തങ്ങള്‍ക്കിരയായവര്‍, സ്ത്രീകള്‍കുട്ടികള്‍തൊഴിലാളികള്‍, പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികള്‍, കസ്റ്റഡി പ്രതികള്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരെയാണ് ഇത്തരത്തില്‍ സഹായത്തിനുളള പരിധിയില്‍ ഉള്‍പ്പെടുത്തുക. ഇവരുടെ വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. 1,25,000 രൂപയില്‍ താഴെയുളളവര്‍ക്ക് സുപ്രീം കോടതിയുടെ സൗജന്യനിയമ സഹായവും ലഭ്യമാക്കും.
നവംബര്‍ 12ന് നടക്കുന്ന ലോക് അദാലത്ത്, പൊതുജനസേവന മേഖലകളിലെ പരാതികള്‍ പരിഗണിക്കുന്നതിനുളള സ്ഥിരം ലോക് അദാലത്ത് എന്നിവ സംബന്ധിച്ച വിവരവും ഇവര്‍ വീടുകളിലെത്തി നല്‍കും. ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയെ സമീപിക്കുന്നവര്‍ക്ക് നിയമസഹായം നല്‍കുന്ന പതിവു രീതിക്കു പകരം വിദഗ്ദ്ധ അഭിഭാഷകരിലൂടെ എല്ലാവര്‍ക്കും നീതി ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടുളളതാണ് പുതിയ പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."