കേരളപ്പിറവി ദിനം ആഘോഷിച്ചു
കണിയാമ്പറ്റ: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പാര്‍ലമെന്ററി ലിറ്റററി ക്ലബും സോഷ്യല്‍ ക്ലബും അക്ഷരവേദിയും ചേര്‍ന്ന് കേരളീയം2016 എന്ന പേരില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി മുഴുവന്‍ കുട്ടികളെയും അണിനിരത്തി സ്‌കൂള്‍ മൈതാനത്ത് കേരളത്തിന്റെ ഭൂപടം തീര്‍ത്തു. മലയാളത്തനിമയുള്ള ഗാനങ്ങളുടെ ആലാപന മല്‍സരവും കേരളീയ വേഷം ധരിച്ച കുട്ടികളുടെ മാസ്ഡ്രില്ലും നടത്തി. 'കേരളനവോന്ഥാനത്തിന്റെ ഭൂതവും വര്‍ത്തമാനവും' എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ജില്ലാപഞ്ചായത്ത് അംഗം പി ഇസ്മായീല്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഗഫൂര്‍ കാട്ടി അധ്യക്ഷനായി. പി.ടി സുഗതന്‍, പ്രൊഫ. പി.സി രാമന്‍കുട്ടി എന്നിവര്‍ വിഷയം അവതരിപ്പിച്ചു. പ്രധാനാധ്യാപകന്‍ എ.ഇ ജയരാജന്‍, സി.കെ പവിത്രന്‍, സി.എം ഷാജു, കെ.ബി ബാബു, വി രാമചന്ദ്രന്‍, ഷാജി പുല്‍പ്പള്ളി, വിനോദ് പുല്ലഞ്ചേരി, എന്‍ അബ്ദുല്‍ ഗഫൂര്‍, എം വസന്ത, എം സത്യപ്രഭ, എം.കെ ലേഖ, കെ.എ ഫിലോമിന എന്നിവര്‍ സംസാരിച്ചു.
റിപ്പണ്‍: സമന്വയം സാംസ്‌കാരിക വേദി ആന്‍ഡ് ഗ്രന്ഥാലയം കേരളപ്പിറവിയുടെ 60ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അക്ഷരദീപം തെളിയിച്ചു. വി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.വി കദീജ, വി അസ്‌ലം, പി ശുഹൈബ്, പി അന്‍ശാദ്, പി.പി മന്‍സൂര്‍, എസ് അതുല്യ, മുസ്തഫ റിസ് വാന്‍, അഷറഫ് അലി, ആഖ്വിബ്, ജാബിത്, എ അജ്‌നാസ്, ടി.പി റിസ്‌വാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നെടുമ്പാല: അഞ്ജലി ഗ്രന്ഥശാല, നെഹ്‌റു യുവ കേന്ദ്ര വയനാട് എന്നിവയുടെ ആഭിമുഖ്യത്തില്‍ നെടുമ്പാല അഞ്ജലി ഗ്രന്ഥ ശാലയില്‍ കേരള പിറവിയുടെ ആറുപതാം വാര്‍ഷികം ആഘോഷിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോസഫ് ജോണ്‍, ദീപ, രനീഷ്, ജിന്‍സ് വര്‍ഗീസ്, സുശീല ജയന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."