റോഡപകടം: നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു
മങ്കട: പെരുകുന്ന റോഡപകടങ്ങളില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പനങ്ങാങ്ങരയില്‍ നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. പനങ്ങാങ്ങര 38ല്‍ ഇന്നലെ വൈകീട്ട് മൂന്നേമുക്കാലോടെ നടന്ന ബൈക്കപകടത്തെത്തുടര്‍ന്നു പൊലിസ് എത്താന്‍ വൈകിയതിനെതിരെയാണ് അര മണിക്കൂറോളം റോഡുപരോധിച്ചത്. വാഹനം നടുറോഡില്‍ നിന്നു നീക്കാതെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
മലപ്പുറം ഭാഗത്തു നിന്നു വന്ന സ്‌കൂട്ടര്‍ കാല്‍ നടയാത്രികയെ ഇടിച്ചു വീഴ്ത്തി. സ്‌കൂട്ടര്‍ യാത്രികനും പരുക്കേറ്റു. ഇരുവരെയും പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മനുഷ്യ ജീവനുകള്‍ അപഹരിക്കുന്ന വാഹനാപകടങ്ങള്‍ കുറക്കുന്നതിനു നടപടി ആവശ്യപ്പെട്ടു നേരത്തേ അധികൃതര്‍ക്കു നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. അപകടം നടന്നു മണിക്കൂര്‍ കഴിഞ്ഞിട്ടും പൊലിസ് സ്ഥലത്ത് എത്തിയില്ലെന്നാരോപിച്ചു കൂടിയായിരുന്നു റോഡുപരോധം. പരുക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു. അഞ്ചേകാലോടെ പൊലിസ് സ്ഥലത്തെത്തിയ ശേഷമാണ് ഗതാഗത തടസം നീങ്ങിയത്. പനങ്ങാങ്ങര 38ല്‍ അപകടം വര്‍ധിക്കുന്നത് ചൂണ്ടികാട്ടി മുന്നറിയിപ്പു സംവിധാനം സ്ഥാപിക്കണമെന്നു ആവശ്യം ശക്തമാണ്. ഒരു വര്‍ഷത്തിനിടെ ചെറുതു വലുതുമായ മുപ്പതോളം അപകടങ്ങള്‍ നടന്നതായി സ്ഥലത്തെ ജനപ്രതിനിധി പറഞ്ഞു. ഗതാഗത തടസത്തിനു അധികൃതരാണ് ഉത്തരവാദിയെന്നു ഉപരോധക്കാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."