സമാധാനം കാക്കാന്‍ ജില്ലയുടെ കരുതല്‍
മലപ്പുറം: ജില്ലാ സിവില്‍ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്നുള്ള സംഭവ വികാസങ്ങളിലും പ്രകടമായതു ജില്ലയിലെ സാമൂഹ്യ, രാഷ്ട്രീയ, ഉദ്യോഗസ്ഥ മേഖലയിലെ കൂട്ടായ്മ. ജില്ലയുടെ ചരിത്രത്തില്‍ സമാന സംഭവങ്ങള്‍ നിലവിലില്ലെന്നിരിക്കെ മലപ്പുറത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തിനെതിരേ ജില്ലയിലെ മുഴുവന്‍ മത, രാഷ്ട്രീയ, സാമൂഹ്യ സംഘടനകളും ഒത്തൊരുമയോടെ മുന്നോട്ടു വന്നു. സംഭവത്തെ തുടര്‍ന്നു സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനു എല്ലാവരും ഒന്നിച്ചണിനിരന്നു.
പ്രധാന രാഷ്ട്രീയ കക്ഷികളുടെ ജില്ലാ നേതൃത്വം അന്വേഷണം ആവശ്യപ്പെട്ടു രംഗത്തെത്തി. അന്വേഷണങ്ങള്‍ക്കു സഹായകമായും തുടര്‍ച്ചകള്‍ ആവര്‍ത്തിക്കപ്പെടാതെയും മലപ്പുറത്തെ സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ ജില്ല ഒറ്റക്കെട്ടായി രംഗത്തുണ്ട് .ജില്ലയിലുടനീളം വിവിധ മത,രാഷ്ട്രീയ സംഘടനകളുടെ വേദികളിലെല്ലാം കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ പൊതുജനങ്ങളെ ഉല്‍ബുദ്ധരാക്കുന്നുണ്ട്.
ഒട്ടേറെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കു കക്ഷി രാഷ്ട്രീയം മറന്നു ഒന്നിക്കുന്ന മലപ്പുറം മോഡല്‍ രാജ്യത്തെ മാതൃകയായാണു വിലയിരുത്തപ്പെടുന്നത്. മത സൗഹാര്‍ദത്തില്‍ രാജ്യശ്രദ്ധ നേടിയ മലപ്പുറത്തു വ്യത്യസ്ത മതവിശ്വാസികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഒരുമയോടെയാണു വിദ്യാഭ്യാസ, ആരോഗ്യ, ജീവകാരുണ്യ രംഗത്തു മാതൃകാ വികസന നേട്ടങ്ങള്‍ കൈവരിച്ചത്. അതേസമയം നിലവിലുള്ള സൗഹാര്‍ദാന്തരീക്ഷത്തെ തകര്‍ത്തുള്ള മുതലെടുപ്പിനുള്ള ശ്രമമാണോയെന്ന ഉത്കണ്ഠയോടെയാണു ജനങ്ങള്‍ നോക്കിക്കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."