സ്ഥലം വിട്ടുനല്‍കാത്തതില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ചു
പാറക്കടവ്: റോഡിനു സ്ഥലം വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പാറക്കടവ് പേരോട് റോഡിന്റെ വികസനം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും റോഡിനു സ്ഥലം വിട്ടുനല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് റോഡ് ഉപരോധിച്ചത്.
എട്ടര കോടി ചെലവില്‍ നവീകരിക്കുന്ന റോഡിന്റെ പ്രവൃത്തി ചിലരുടെ അന്യായം കാരണം നിലച്ചിരിക്കുകയാണ്. അഞ്ചര കിലോമീറ്റര്‍ വരുന്ന റോഡില്‍ 600 മീറ്റര്‍ ഭാഗമാണ് ചില വ്യക്തികള്‍ വീതികൂട്ടാന്‍ സമ്മതം നല്‍കാത്തത്. ഈ ഭാഗമൊഴിച്ച് ബാക്കി ഭാഗത്തിന്റെ പ്രവൃത്തി തുടങ്ങിയെങ്കിലും ഒന്‍പതു മാസം കഴിഞ്ഞിട്ടും ഇഴഞ്ഞുനീങ്ങുകയാണ്. ഇതിനെതിരേ ടാക്സി ഓട്ടോ, ജീപ്പ് ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരം തുടങ്ങിയെങ്കിലും ഉടനടി തീര്‍ക്കുമെന്ന ഉറപ്പില്‍ അവസാനിപ്പിക്കുകയായിരുന്നു. പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്‍ അവസാനിപ്പിക്കാത്ത പക്ഷം പ്രത്യക്ഷ സമര പരിപാടിക്കൊരുങ്ങുകയാണ് നാട്ടുകാരും വികസന സമിതിയും.
പി.പി അമ്മദ്, വി.പി ചാത്തു, പി.പി ബഷീര്‍, വി.പി കുഞ്ഞമ്മദ്, മനോജന് എന്നിവര്‍ ഉപരോധത്തിനു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."