HOME
DETAILS
MAL
തെറ്റായ ഇന്ത്യന്‍ ഭൂപടത്തിന് ശിക്ഷ; ബില്ലിനെതിരേ പാകിസ്താന്
backup
May 17 2016 | 11:05 AM
ന്യൂഡല്‍ഹി: ജമ്മു കശ്മീരും അരുണാചല്‍ പ്രദേശും ഒഴിവാക്കി ഇന്ത്യയുടെ ഭൂപടം ചിത്രീകരിച്ചാല്‍ തടവും പിഴയും ഏര്‍പ്പെടുത്തുന്ന ബില്ലിനെതിരെ പാകിസ്താന്. ഇന്ത്യയുടെ നടപടി രാജ്യാന്തര നിയമങ്ങള്‍ക്കെതിരാണെന്നും അടിയന്തിരമായി ഇടപെടണമെന്നും കാണിച്ച് പാകിസ്താന് യു.എന്നിന് കത്തുനല്‍കി.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇന്ത്യയുടെ ബില്ലെന്ന് പാകിസ്താന് വിദേശകാര്യ വക്താവ് പറഞ്ഞു.
പാക് അധീന കശ്മീരും അരുണാചല്‍ പ്രദേശും ഇന്ത്യയുടെ ഭാഗമല്ലാതെ ചിത്രീകരിച്ചാല്‍ ഏഴു വര്‍ഷം വരെ തടവും ഒരു കോടി മുതല്‍ നൂറുകോടി രൂപ വരെ പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ജിയോസ്പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിനെതിരെയാണ് പാകിസ്താന് യു.എന്നിനെ സമീപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."