ഹരിത കേരളം പദ്ധതി; ആര്യാട് ബ്ലോക്കിന്റെ ശുചിത്വ സന്ദേശയാത്ര ഇന്ന്
മുഹമ്മ: സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന ഹരിത കേരളം പദ്ധതി നടപ്പാക്കുന്ന ആദ്യ ബ്ലോക്ക് പഞ്ചായത്താകാന്‍ ആര്യാട് ഒരുങ്ങുന്നു.
ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെ നിര്‍ദ്ദേശാനുസരണം വിപുലമായ ശുചിത്വ പദ്ധതിയാണ് ബ്ലോക്ക് പഞ്ചയത്ത് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പദ്ധതിയ്ക്കായി ഈ സാമ്പത്തിക വര്‍ഷം മൂന്ന് കോടി രൂപയുടെ പ്രവൃത്തികള്‍ ഏറ്റെടുക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പ്രദേശത്തെ മുഴുവന്‍ വീടുകളിലും മാര്‍ക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും എയ് റോബിക്, പൈപ്പ് കമ്പോസ്റ്റുകള്‍ സ്ഥാപിക്കും.
വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിനായി മുഴുവന്‍ തോടുകളും വൃത്തിയാക്കി കയര്‍ ഭൂവസ്ത്രം വിരിക്കും. 500 കാര്‍ഷിക ഗ്രൂപ്പുകള്‍ രൂപീകരിച്ച് ജൈവകൃഷി തുടങ്ങും.
പദ്ധതിയെക്കുറിച്ച് ജനങ്ങളുമായി സംവദിക്കുന്നതിനായി ഇന്ന് ശുചിത്വ സന്ദേശ യാത്ര നടത്തും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനല്‍കുമാര്‍ നയിക്കുന്ന സന്ദേശ യാത്ര രാവിലെ 9.30ന് മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ വാറാന്‍ ജംഗ്ഷനില്‍ ജില്ലാ കളക്ടര്‍ വീണ എന്‍ മാധവന്‍ ഉദ്ഘാടനം ചെയ്യും. ആര്യാട് പഞ്ചായത്ത് 17-ാം വാര്‍ഡില്‍ സന്ദേശ യാത്ര സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."