മൂന്നാം അങ്കത്തിലും കിരീടം ചൂടി ഇരട്ടകള്‍
കല്ലമ്പലം: കിളിമാനൂര്‍ ഉപജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന സാമൂഹികശാസ്ത്ര ക്വിസ് മത്സരത്തില്‍ തുടര്‍ച്ചയായ മൂന്നാംവര്‍ഷവും ഒന്നാംസ്ഥാനം കരസ്ഥമാക്കിക്കൊണ്ട് കെ.ടി.സി.ടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനികളായ കൃഷ്ണ ബി വേണുവും കൃപ ബി വേണുവും അഭാമാനാര്‍ഹമായ നേട്ടം കൈവരിച്ചു.
സ്‌കൂളിലെ സാമൂഹികശാസ്ത്ര ക്ലബിലെ അധ്യാപകരുടെ ചിട്ടയായ പരിശീലനത്തിന്റെ ഫലമായിട്ടാണ് ഈ വിദ്യാര്‍ഥികള്‍ മികച്ച നേട്ടത്തിന് ഉടമകളായത്. ഒക്ടോബറില്‍ നടന്ന സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയതും കെ.ടി.സി.ടിയിലെ ഈ ഇരട്ടപ്രതിഭകളാണ്.
കഴിഞ്ഞവര്‍ഷം നടന്ന സംസ്ഥാനതല സാമൂഹികശാസ്ത്ര മേളയില്‍ വര്‍ക്കിങ് മോഡലിലും സ്റ്റില്‍ മോഡലിലും എ ഗ്രേഡ് നേടിക്കൊണ്ട് തിളക്കമാര്‍ന്ന വിജയമാണ് ഈ ഇരട്ടകള്‍ കരസ്ഥമാക്കിയത്. ആറ്റിങ്ങല്‍ മുനിസിപ്പല്‍ ലൈബ്രേറിയനായ കെ. വേണുവിന്റെയും ഡയറ്റ് സ്‌കൂള്‍ അധ്യാപിക എസ്. ബീനയുടെയും മക്കളാണ് ഇവര്‍.
തുടര്‍ച്ചയായി സ്‌കൂളില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കുന്ന കൃഷ്ണ ബി വേണുവിനെയും കൃപ ബി വേണുവിനെയും ചെയര്‍മാന്‍ എം.എസ് ഷെഫീര്‍, കണ്‍വീനര്‍ എന്‍. ഷിജു, പ്രിന്‍സിപ്പല്‍മാരായ എച്ച്.എം സിയാവുദ്ദീന്‍, എസ്. സഞ്ചീവ്, വൈസ്പ്രിന്‍സിപ്പല്‍മാരായ ഗോപകുമാര്‍ മഞ്ചമ്മ എന്നിവര്‍ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."