ജനസാഗരമിരമ്പി; ശരീഅത്ത് സംരക്ഷണത്തിനു വിശ്വാസി സാക്ഷ്യം
ശംസുല്‍ ഉലമ നഗര്‍(മലപ്പുറം): ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനു കനത്ത താക്കീതായി മലപ്പുറത്തെ ശരീഅത്ത് സമ്മേളനം. സമസ്ത കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് ഒഴുകിയെത്തിയത് ലക്ഷം പേര്‍. മലപ്പുറം സുന്നി മഹല്‍ പരിസരത്ത് നടന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയര്‍മാന്‍ ഹാജി കെ. മമ്മദ് ഫൈസി അധ്യക്ഷനായി. അസര്‍ നസ്‌കാരാനന്തരം എം.എസ്.എ.പി പരിസരത്തു നിന്നാണ് ശരീഅത്ത് സംരക്ഷണ റാലി ആരംഭിച്ചത്. റാലിയുടെ മുന്‍നിര കിലോമീറ്ററുകള്‍ അപ്പുറത്ത് സുന്നി മഹല്‍ പരസരത്ത് സമാപിച്ചപ്പോഴും പതിനായരങ്ങള്‍ അണിയായി എത്തിക്കൊണ്ടിരുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എം.പി സംസാരിച്ചു. തുടര്‍ന്ന് നഗരിയില്‍ നടന്ന സംയുക്ത മഗ്‌രിബ് നിസ്‌കാരത്തിലും പതിനായിരക്കണക്കിനു പേരാണ് പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."