കാട്ടായിക്കോണം ശാസ്തവട്ടത്ത് വന്‍ ശബ്ദത്തില്‍ റോഡ് 20 മീറ്റര്‍ പൊട്ടിപ്പിളര്‍ന്നു
ഭൂമികുലുക്കമെന്ന് കരുതി ജനം പരിഭ്രാന്തരായി
ഗതാഗതം തടസപ്പെട്ടു
കഴക്കൂട്ടം: ചേങ്കോട്ടുകോണത്തിനു സമീപം ശാസ്തവട്ടത്ത് വന്‍ ശബ്ദത്തോടെ റോഡ് പൊട്ടിപ്പിളര്‍ന്നത് പരിഭ്രാന്തി പരത്തി.
ഇന്നലെ രാവിലെ ഒമ്പതിന് നേരിയ മഴക്കിടെയാണ് സംഭവം. 20 മീറ്റര്‍ നീളത്തിലും 8 മീറ്റര്‍ വീതിയിലുമാണ് പിളര്‍ന്നത്.പൊട്ടിയ റോഡിന്റെ എതിര്‍വശത്താണ് ജപ്പാന്‍ കുടിവെള്ള പൈപ്പ് കടന്നുപോകുന്നത്. എന്നാല്‍ പരിശോധനയില്‍ പൈപ്പ് പൊട്ടിയല്ല റോഡ് തകര്‍ന്നതെന്ന് കണ്ടെത്തി.
ഒരുവര്‍ഷം മുമ്പ് 12 മീറ്റര്‍ വീതിയില്‍ നാലു കോടി രൂപ മുടക്കി ടാര്‍ ചെയ്ത റോഡാണിത്. സംഭവമറിഞ്ഞ് പോത്തന്‍കോട് പൊലിസും മരാമത്ത് റോഡ് വിഭാഗം എക്‌സീക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുളള സംഘവും വാട്ടര്‍ അതോറിറ്റി എന്‍ജിനീയറിങ് വിഭാഗവും സ്ഥലത്തെത്തി.
റോഡിന്റെ വളവിലെ കോണ്‍ക്രീറ്റ് ഓട അടഞ്ഞ നിലയിലായിരുന്നു. ഇതില്‍ വെള്ളം കെട്ടിനിന്നതു മൂലം ആദ്യം ടാര്‍ ചെയ്ത ഉപരിതലത്തിനു മുകളിലൂടെ വെള്ളത്തിന്റെ സമ്മര്‍ദ്ദമുണ്ടായതാണ് തകര്‍ച്ചക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂള്‍ വാഹനങ്ങളുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പോകുന്ന സമയത്തായിരുന്നു സംഭവമെങ്കിലും മറ്റപകടങ്ങള്‍ ഒന്നും ഉണ്ടായില്ല. സംഭവത്തെതുടര്‍ന്ന് മണിക്കൂറുകളോളം റോഡില്‍ ഗതാഗത തടസം ഉണ്ടായി. അപകടമില്ലെന്ന് മനസ്സിലാക്കിയശേഷം റോഡിന്റെ ഒരു വശത്തുകൂടി വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു. പൊളിഞ്ഞ ഭാഗം നീക്കം ചെയ്ത് പുതുതായി ടാര്‍ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."