കേരളാ സര്‍വകലാശാലാ അറിയിപ്പുകള്‍
പ്രവേശനം
കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള പനച്ചമൂട് വൈറ്റ് മെമ്മോറിയല്‍ കോളജില്‍ 2016-17 അധ്യയന വര്‍ഷത്തെ ബി.എല്‍.ഐ.എസ്‌സി പ്രവേശനത്തിന് നവംബര്‍ ഒമ്പത് വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി) ലഭിക്കും.
ഇന്റേണല്‍ മാര്‍ക്ക്
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന മൂന്നാം വര്‍ഷ ബി.എസ്‌സി കംപ്യൂട്ടര്‍ സയന്‍സ് ഇന്റേണല്‍ മാര്‍ക്ക് പ്രസിദ്ധീകരിച്ചു. പരാതികള്‍ നവംബര്‍ 14-നകം കോ-ഓര്‍ഡിനേറ്ററെ അറിയിക്കണം. ഫോ. 9497266880.
ടൈംടേബിള്‍
നവംബറില്‍ നടത്തുന്ന മൂന്ന്, അഞ്ച്, ഒമ്പത് സെമസ്റ്റര്‍ ബി.ആര്‍ക് (ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി - 2008 സ്‌കീം), ആറാം സെമസ്റ്റര്‍ ബി.ആര്‍ക് (ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി - 2013 സ്‌കീം) പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി) ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."