പാരിസില്‍ അഭയാര്‍ഥി ക്യാംപ് ഒഴിപ്പിച്ചു തുടങ്ങി
പാരിസ്: പാരിസിലെ അഭയാര്‍ഥി ക്യാംപുകള്‍ ഒഴിപ്പിക്കാനുള്ള നടപടി ഫ്രാന്‍സ് തുടങ്ങി. വടക്കുകിഴക്കന്‍ പാരിസിലെ റെയില്‍വേ ബ്രിഡ്ജിനു സമീപമുള്ള ടെന്റുകളില്‍ നിന്നുമാണ് ആളുകളെ ഒഴിപ്പിച്ചു തുടങ്ങിയത്. ആയിരക്കണക്കിന് അഭയാര്‍ഥികളാണ് ഇവിടെ കഴിയുന്നത്. ഇവരില്‍ പലരും അഫ്ഗാനില്‍ നിന്നും സുദാനില്‍ നിന്നുമുള്ളവരാണ്. ഇവിടെ നിന്ന് ബസുകളില്‍ ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്ന സ്ഥലങ്ങളിലെത്തിക്കാനാണ് തീരുമാനം.
ഡസന്‍ കണക്കിന് ബസുകളാണ് അഭയാര്‍ഥികളെ കേന്ദ്രങ്ങളിലെത്തിക്കാനായി ഇവിടെയുള്ളത്. ഒഴിപ്പിക്കല്‍ പ്രക്രിയ സുഗമമായി നടക്കുന്നതായി ഫ്രഞ്ച് സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. 600 പൊലിസ് ഓഫിസര്‍മാരെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. വിവിധ ക്യാംപുകളിലായി 3000 ലധികം ആളുകള്‍ ഇവിടെയുള്ളതായാണ് കണക്ക്.
കലെയ്‌സ് അഭ്യാര്‍ഥി ക്യാംപ് ഒഴിപ്പിച്ചതിനു തൊട്ടു പിന്നാലെയാണ് പാരിസിലും ഒഴിപ്പിക്കല്‍ പ്രക്രിയ നടക്കുന്നത്. ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളുള്ള കലെയ്‌സിലെ ക്യാംപ് കഴിഞ്ഞ ദിവസം ഒഴിപ്പിച്ചിരുന്നു.
9000 ലധികം അഭയാര്‍ഥികളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഇവിടെ നിന്നും ഒഴിപ്പിച്ചവരില്‍ 6000 ലധികം പേരെ നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി പുനരധിവസിപ്പിച്ചതായാണ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."