HOME
DETAILS

37 മണ്ഡലങ്ങളില്‍ 80 ശതമാനത്തിലേറെ പോളിങ്

  
backup
May 17 2016 | 19:05 PM

37-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-80-%e0%b4%b6%e0%b4%a4%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4

തിരുവനന്തപുരം: കേരളത്തിലെ 37 മണ്ഡലങ്ങളിലാണ് 80 ശതമാനത്തിലേറെ പോളിങ് നടന്നത്. കെ സുധാകരനും സി.പി.എമ്മിലെ കെ കുഞ്ഞിരാമനും മത്സരിച്ച ഉദുമയില്‍ 80.16 ശതമാനം പോളിങ് രേഖപ്പെടുത്തി. കോണ്‍ഗ്രസിലെ കെ.പി കുഞ്ഞിക്കണ്ണനും സി.പി എമ്മിലെ എം. രാജഗോപാലും മത്സരിച്ച തൃക്കരിപ്പൂരില്‍ 81.48 ശതമാനം പോളിങ് നടന്നു.

സി.പി.എമ്മിലെ സി. കൃഷ്ണനും കോണ്‍ഗ്രസിലെ സാജിദ് മൗവ്വലും ഏറ്റുമുട്ടിയ പയ്യന്നൂരില്‍ 81.77 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. സി.പി.എമ്മിലെ ജെയിംസ് മാത്യുവും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ രാജേഷ് നമ്പ്യാരും മത്സരിച്ച തളിപ്പറമ്പ് മണ്ഡലത്തില്‍ 81.16 ശതമാനം വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. കെ.എം ഷാജിയും എം.വി നികേഷ്‌കുമാറും മത്സരിച്ച അഴീക്കോട് മണ്ഡലത്തില്‍ 81.72 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. പിണറായി വിജയന്‍ മത്സരിച്ച ധര്‍മ്മടത്ത് ഇത്തവണ രേഖപ്പെടുത്തിയത് 83.53 ശതമാനം വോട്ടുകളാണ്. കോണ്‍ഗ്രസിലെ മമ്പറം ദിവാകരനായിരുന്നു ഇവിടെ മുഖ്യ എതിരാളി. ഇ.പി ജയരാജനും കെ.പി പ്രാശാന്തും ഏറ്റുമുട്ടിയ മട്ടന്നൂര്‍ മണ്ഡലത്തില്‍ 82.93 ശതമാനം പോളിങ് നടന്നു.

യു.ഡി.എഫിലെ സണ്ണി ജോസഫും എല്‍.ഡി.എഫിലെ ബിനോയ് കുര്യനും മത്സരിച്ച പേരാവൂരില്‍ 80.97 ശതമാനം, മന്ത്രി കെ.പി മോഹനും കെ.കെ ശൈലജയും ഏറ്റുമുട്ടിയ കൂത്തുപറമ്പ് മണ്ഡലത്തില്‍ 80.83 ശതമാനം, ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ മത്സരിച്ചതോടെ ശ്രദ്ധയാകര്‍ഷിച്ച വടകരയില്‍ 81.2 ശതമാനം, കുറ്റ്യാടി മണ്ഡലത്തില്‍ 84.97 ശതമാനം, ഇടതുമുന്നണിയുടെ ഇ.കെ വിജയനും യു.ഡി.എഫിലെ കെ. പ്രവീണ്‍കുമാറും ഏറ്റുമുട്ടിയ നാദാപുരം മണ്ഡലത്തില്‍ 80.49 ശതമാനം, കൊയിലാണ്ടി മണ്ഡലത്തില്‍ 81.21 ശതമാനം, സി.പി.എമ്മിലെ ടി.പി രാമകൃഷ്ണനും യു.ഡി എഫിലെ മുഹമ്മദ് ഇക്ബാലും മത്സരിച്ച പേരാമ്പ്രയില്‍ 84.89 ശതമാനം, തിരുവമ്പാടിയില്‍ 80.42 ശതമാനം, പുരുഷന്‍ കടലുണ്ടിയും യു.സി രാമനും മത്സരിച്ച ബാലുശ്ശേരിയില്‍ 83.06 ശതമാനം, എലത്തൂരില്‍ 83.09 ശതമാനം, വി.കെ.സി മമ്മദ് കോയയും ആദംമുല്‍സിയും മത്സരിച്ച ബേപ്പൂരില്‍ 81.25 ശതമാനം, പി.ടി.എ റഹീമും ടി. സിദ്ദിഖും മത്സരിച്ച കുന്ദമംഗലത്ത് 85.5 ശതമാനം എന്നിങ്ങനെയാണ് പോളിങ്.

ലീഗ് വിമതന്‍ കാരാട്ട് റസാഖ് സി.പിഎം സ്വതന്ത്രനായി മത്സരിച്ച കൊടുവള്ളിയില്‍ 81.49 ശതമാനം, പാലക്കാട് ചിറ്റൂരില്‍ 82.78 ശതമാനം, നെന്‍മാറയില്‍ 80.87 ശതമാനം, വടക്കാഞ്ചേരിയില്‍ 80.47 ശതമാനം, പുതുക്കാട് മണ്ഡലത്തില്‍ 81.07 ശതമാനം, ജിഷാ വധത്തിലുടെ ശ്രദ്ധ നേടിയ പെരുമ്പാവൂരില്‍ 83.91 ശതമാനം, അങ്കമാലിയില്‍ 82.98 ശതമാനം, കുന്നത്തുനാട്ടില്‍ 85.63 ശതമാനം, ആലുവയില്‍ 83 ശതമാനം, കളമശ്ശേരിയില്‍ 81.03 ശതമാനം, പറവൂരില്‍ 83.45 ശതമാനം, കോതമംഗലത്ത് 80.9 ശതമാനം, പിറവത്ത് 80.38 ശതമാനം, വൈക്കത്ത് 80.75 ശതമാനം, അരൂരില്‍ 85.43 ശതമാനം എന്നിങ്ങനെയാണ് ശതമാനക്കണക്കില്‍ എണ്‍പതു കടന്ന മണ്ഡലങ്ങള്‍.

സംസ്ഥാനത്ത് ഏറ്റവുമധികം പോളിങ് ചേര്‍ത്തലയിലാണ്. സി.പി.ഐയിലെ പി. തിലോത്തമനും കോണ്‍ഗ്രസിലെ ആര്‍. ശരതും മത്സരിച്ച ഇവിടെ  86.3 ശതമാനമാണ് പോളിങ്.

തോമസ് ഐസക്കും ലാലി വിന്‍സന്റും ഏറ്റുമുട്ടിയ ആലപ്പുഴയില്‍ 80.03 ശതമാനമായിരുന്നു വോട്ടിങ് നില. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട്ട് 80.38 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago