HOME
DETAILS
MAL
വരള്‍ച്ച തടയാന്‍ സമൂഹം കൈകോര്‍ക്കണം
backup
November 04 2016 | 20:11 PM
കണ്ണൂര്‍: കേരളം അഭിമുഖീകരിക്കുവാന്‍ പോകുന്ന ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ എല്ലാ ജനവിഭാഗങ്ങളും കൈകോര്‍ക്കണമെന്ന് ഇന്സ്റ്റിറ്റിയൂഷന് ഓഫ് ഹോമിയോ കേരള കണ്ണൂര്‍ നോര്‍ത്ത് യൂനിറ്റ് ആഹ്വാനം ചെയ്തു.
വനവത്കരണം, ജലസ്രോതസ് സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നത് ഒരോ വ്യക്തിയും അനുദിനം പ്രാവര്‍ത്തികമാക്കണം. പാലക്കയംതട്ടില്‍ നടത്തിയ ഹോമിയോ സെമിനാറില്‍ ഡോ. അനീന പി ത്യാഗരാജ് ക്ലാസെടുത്തു.
പാലക്കയംതട്ടില്‍ നാട്ടുമാവ്, മന്ദാരം, മണിമരുത് മരങ്ങള്‍ ഡോ. ഹാനിമാന്റെ സ്മൃതിമരമായി നട്ട് സംരക്ഷിച്ചു. ഡോ. പി.കെ സചീന്ദ്രന്‍, ഡോ. ഗിരിജാദേവി, ഡോ. പി.എം ധന്യ, ഡോ. കെ ബിന്ദു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."