കേരളാ സര്‍വകലാശാല
ബി.എഡ് ടൈംടേബിള്‍
കേരള സര്‍വകലാശാല മേയ് 30-ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റര്‍ ബി.എഡ് സപ്ലിമെന്ററി (2004/2013 സ്‌കീം), മേയ്യ് 31-ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ ബി.എഡ് (2015 സ്‌കീം- റഗുലര്‍ (2015-17 ബാച്ച്)) പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniverstiy.ac.in) ലഭിക്കും.
എം.എച്ച്.എസ്‌സി.സി.സി.ഡി പരീക്ഷ
കേരള സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ജൂണ്‍ 20-ന് തുടങ്ങുന്ന രണ്ടണ്ടാം വര്‍ഷ എം.എച്ച്.എസ്‌സി ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ ജൂണ്‍ ഒന്ന് (50 രൂപ പിഴയോടെ ജൂണ്‍ മൂന്ന്, 250 രൂപ പിഴയോടെ ജൂണ്‍ ആറ്) വരെ അപേക്ഷിക്കാം.
ബി.എ ഓണേഴ്‌സ് പരീക്ഷ
കേരള സര്‍വകലാശാല ജൂണില്‍ നടത്തുന്ന രണ്ടണ്ടാം സെമസ്റ്റര്‍ ബി.എ ഓണേഴ്‌സ് ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ പരീക്ഷയ്ക്ക് പിഴകൂടാതെ മേയ് 26 (50 രൂപ പിഴയോടെ മേയ് 28, 250 രൂപ പിഴയോടെ മേയ് 30) വരെ അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ പരീക്ഷാഫിസിനു പുറമെ 200 രൂപ സി.വി ക്യാംപ് ഫീസ് അടയ്ക്കണം.
ബി.എസ്‌സി ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം
കേരള സര്‍വകലാശാല മേയ് 20-ന് തുടങ്ങുന്ന രണ്ടാം വര്‍ഷ ബി.എസ്‌സി (ആന്വല്‍ സ്‌കീം) പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്.ഡി.ഇ വിദ്യാര്‍ഥികള്‍ www.de.keralauniverstiy.ac.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷയ്ക്ക് ഹാജരാകണം.
ശില്‍പശാല
കേരള സര്‍വകലാശാല കാര്യവട്ടം കമ്പ്യൂട്ടേഷണല്‍ ബയോളജി ആന്‍ഡ് ബയോഇന്‍ഫര്‍മാറ്റിക്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പേള്‍ (PERL) റഗുലര്‍ എക്‌സ്‌പ്രെഷന്‍ എന്ന ഏകദിന ശില്‍പശാല മേയ് 25 രാവിലെ 9.30-ന് കമ്പ്യൂട്ടേഷണല്‍ ബയോളജി ആന്‍ഡ് ബയോഇന്‍ഫര്‍മാറ്റിക്‌സ് വകുപ്പില്‍ നടത്തും. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക. ഫോണ്‍. 0471-3216730
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."