എറണാകുളം റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം മൂവാറ്റുപുഴയില്‍
മൂവാറ്റുപുഴ: ഈ വര്‍ഷത്തെ റവന്യൂജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം 8, 9, 10 തീയതികളിലായി മൂവാറ്റുപുഴയില്‍ നടക്കും. നഗരത്തിലെ വിവിധ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായുള്ള ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, പ്രവര്‍ത്തി പരിചയമേള, ഐ.ടി മേള, മേഖലാ വൊക്കേഷണല്‍ എക്‌സ്‌പോ എന്നിവ മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
മൂവാറ്റുപുഴ മോഡല്‍ ഗവ. ഹൈസ്‌കൂള്‍, സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, എസ്.എന്‍.ഡി.പി എച്ച്.എസ്.എസ്, തര്‍ബിയത്ത് എച്ച്.എസ്.എസ്, നിര്‍മല എച്ച്.എസ്.എസ് എന്നീ വേദികളിലാണ് മേളകള്‍ നടക്കുക. മേളയുടെ വിജയത്തിനായി ജനപ്രതിനിധികളെയും അധ്യാപക സംഘടനാപ്രതിനിധികളെയും വിദ്യാഭ്യാസ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന അവലോകനയോഗത്തില്‍ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള ഗീരീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."