HOME
DETAILS
MAL
ബാങ്ക് ലയനം : സ്ത്രീ ശാക്തീകരണത്തിന് വിഘാതമെന്ന് ബെഫി സെമിനാര്‍
backup
November 04 2016 | 21:11 PM
അടിമാലി: ബാങ്ക് സ്വകാര്യവല്‍ക്കരണവും ലയനവും സ്ത്രീ സമൂഹത്തെ ദോഷകരമായി ബാധിക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ 12-ാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് അടിമാലിയില്‍ നടന്ന സെമിനാര്‍ ചൂണ്ടിക്കാട്ടി.
എസ്.ബി.റ്റി. - എസ്.ബി.ഐ. ലയനം നടക്കുമ്പോള്‍ തൂപ്പുജോലി ചെയ്യുന്ന 1000 സ്ത്രീ തൊഴിലാളികള്‍ കേരളത്തില്‍ത്തന്നെ പിരിച്ചുവിടപ്പെടും.
അടിമാലി പ്രൈവറ്റ് ബസ് സ്റ്റാന്റിനു സമീപം നടന്ന സെമിനാര്‍ കെ.എസ്.കെ.റ്റി.യു. ജില്ലാ സെക്രട്ടറി എം.എന്‍.മോഹനന് ഉദ്ഘാടനം ചെയ്തു. ''സ്ത്രീ ശാക്തീകരണവും ബാങ്കുകളുടെ പങ്കും'' എന്ന വിഷയം ബി.ഇ.എഫ്.ഐ. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി.ജോര്‍ജ്ജ് അവതരിപ്പിച്ചു.
സിജോ എസ്. അധ്യക്ഷനായി. ദീപേഷ് ടി.ജോയി സ്വാഗതവും, റെജി കെ.എം. കൃതജ്ഞതയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."