പേരോട് -പാറക്കടവ് റോഡ് നിര്‍മാണത്തില്‍ അപാകതയെന്നു പരാതി
നാദാപുരം: മുപ്പതു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പേരോട്-പാറക്കടവ് എയര്‍പോര്‍ട്ട് റോഡ് നിര്‍മാണത്തില്‍ അപാകതയെന്ന് വ്യാപക പരാതി. പാലത്തോട് ചേര്‍ന്ന് മുടവന്തേരി ഭാഗത്ത് മണ്ണിട്ട് ഉയര്‍ത്താത്തതിനാല്‍ റോഡില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ ഇടയാക്കുമെന്നാണ് പ്രധാന ആക്ഷേപം. മുടവന്തേരി മരമില്‍ ഭാഗത്തു നിന്നുള്ള റോഡിലെ മഴവെള്ളം പുഴയിലേക്ക് കുത്തിയൊലിച്ചു വരുന്ന ഭാഗം കൂടിയാണിത്. ഇവിടെ റോഡ് ഉയര്‍ത്തി ഓവുപാലം പണിതാല്‍ മാത്രമേ കനത്ത മഴയുള്ള സമയത്ത് റോഡിലൂടെ ഗതാഗതം സുഗമമാവുകയുള്ളൂ. റോഡിന്റെ പ്രവൃത്തി പാറക്കടവ് പാലം വരെ പൂര്‍ത്തിയായെങ്കിലും ആവടിമുക്കില്‍ രണ്ടു വ്യക്തികള്‍ ഇനിയും സ്ഥലം വിട്ടു നല്‍കാത്തത് വിവാദത്തിനിടയാക്കിയിട്ടുണ്ട്. ഈ ഭാഗത്തെ മതിലുകള്‍ പൊളിച്ചുമാറ്റിയില്ലെങ്കില്‍ അവശേഷിക്കുന്ന റോഡ് നിര്‍മാണം തടയുമെന്ന് നാട്ടുകാരില്‍ ഒരുഭാഗം പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."