എന്‍.ഡി.ടി.വി നിരോധനത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്ന് വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: സ്വകാര്യ ഹിന്ദി ചാനലായ എന്‍.ഡി.ടി.വി ഇന്ത്യയ്ക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ വിമര്‍ശനങ്ങളുയരുന്നതിനിടെ സംഭവത്തെ ന്യായീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു രംഗത്ത്. രാജ്യത്തിന്റെ താല്പര്യവും ഭദ്രതയും സുരക്ഷയും പരിഗണിച്ചാണ് ടി.വി ചാനലിന് വിലക്കേര്‍പ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
പാക് ഭീകരര്‍ കഴിഞ്ഞ ജനുവരിയില്‍ പത്താന്‍കോട്ട് സൈനികതാവളത്തില്‍ നടത്തിയ ആക്രമണവും തുടര്‍ന്നുണ്ടായ സൈനിക നടപടിയും വിശദമായി റിപ്പോര്‍ട്ട് ചെയ്ത എന്‍.ഡി.ടി.വിക്ക് ഈ മാസം ഒന്‍പതിന് ഒരു ദിവസത്തെ നിരോധനം ഏര്‍പ്പെടുത്താനാണ് വാര്‍ത്താ വിതരണ മന്ത്രാലയം ശുപാര്‍ശ ചെയ്തത്.
പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ഭീകരരുമായി സൈന്യം ഏറ്റുമുട്ടുമ്പോള്‍ വ്യോമതാവളത്തിലെ യുദ്ധസന്നാഹങ്ങള്‍,വെടിക്കോപ്പുകള്‍, യുദ്ധവിമാനങ്ങള്‍, റോക്കറ്റ് ലോഞ്ചറുകള്‍, ഹെലികോപ്റ്റര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ചാനല്‍ പുറത്തുവിട്ടെന്നാണ് ആരോപണം.
നിരോധനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."