മൂന്ന് വര്‍ഷത്തിനുള്ളില്‍ പൊതുവിദ്യാഭ്യാസ രംഗത്തെ ഹൈടെക്ക് ആക്കി മാറ്റും: മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്
ചെന്ത്രാപ്പിന്നി: മൂന്ന് വര്‍ഷത്തിനുള്ളില്‍ പൊതുവിദ്യാഭ്യാസ രംഗത്തെ ഹൈടെക്ക് ആക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്.
ചെന്ത്രാപ്പിന്നി ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാഭ്യാസത്തെ സംരക്ഷിച്ചാല്‍ മാത്രമേ, ഇന്നത്തെ കേരളത്തിലെ പല സാമൂഹിക പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കാന്‍ കഴിയൂ. മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസത്തെ തിരിച്ചു പിടിച്ചല്ലാതെ കേരളത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ല. അന്താരാഷ്ട്ര തലത്തില്‍ അക്കാദമിക് നിലവാരമുള്ള വിദ്യാര്‍ഥികളാക്കി മാറ്റുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഇ.ടി ടൈസന്‍ മാസ്റ്റര്‍ എം.എല്‍.എ യോഗത്തില്‍ അധ്യക്ഷനായി.
ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു അരുണന്‍ മുഖ്യപ്രഭാഷണം നടത്തി. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് മുഖ്യാതിഥിയായി. സ്‌കൂള്‍ മാനേജര്‍ ഉഷ ശങ്കരനാരായണന്‍ ഉപഹാര സമര്‍പ്പണം നടത്തി.
മുന്‍ മാനേജര്‍ ഡോ. കെ.സി പ്രകാശന്‍, പി.ടി.എ പ്രസിഡന്റ് പി.സി രാജീവ്, ജില്ല പഞ്ചായത്തംഗം ശോഭാ സുബിന്‍, പ്രധാന അധ്യാപകന്‍ പി.ബി കൃഷ്ണകുമാര്‍, ജനറല്‍ കണ്‍വീനര്‍ ടി.എന്‍ അജയകുമാര്‍, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ടി.വി മനോഹരന്‍, രഞ്ജിനി സത്യന്‍, ബ്ലോക്ക് പഞ്ചായത്തംഗം ബേബി ശിവദാസ്, വലപ്പാട് എ.ഇ.ഒ ടി.ഡി അനിത കുമാരി, മതിലകം ബി.പി.ഒ ടി.എസ് സജീവന്‍, ടി.വി മദനമോഹനന്‍, പി.എസ് അശോകന്‍, ടി.കെ ഗോപിനാഥന്‍, എം.എ സാദിഖ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."